തിരുവനന്തപുരം: ആര്യ ദയാലിന്റെ അടിയെ കൊല്ലുതെ പാട്ടിനെ വീടാതെ പിന്തുടർന്ന് സോഷ്യൽ മീഡിയ.ആര്യയുടെ ഏറ്റവും പുതിയ പാട്ടായ അടിയേ കൊല്ലുതെയുടെ ആര്യ വേർഷനെതിരെ വ്യാപക ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നത്.ട്രോളുകൾ അതിരു വിട്ടപ്പോൾ സംഭവം കവർ സോങ്ങല്ല എന്നും ജാം വേർഷനാണെന്നുമുള്ള വിശദീകരണവുമായി ആര്യ രംഗത്തെത്തിയിരുന്നു.എന്നാൽ ഈ വിശദീകരണത്തെയും ട്രോളുകയാണ് സോഷ്യൽ മീഡിയ.

ജാം വേർഷനാണെങ്കിൽ പിന്നെ പേര് എന്തിന് എഡിറ്റ ചെയ്തുവെന്നാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ പരിഹാസം.ജാമോ കവറോ എന്തു തന്നെയായാലും പാടിയത് ഒന്നു കേട്ട് നോക്കി പോസ്റ്റു ചെയ്തുടെ എന്നുവരെയെത്തി സോഷ്യൽ മീഡിയയുടെ കമന്റ്. തന്റെ ചാനൽ അപ്ലോഡ് ചെയ്ത വീഡിയോ കവർ ഗാനത്തിന്റേതല്ലെന്നും അത് ജാമിങ് സെഷൻ ആയിരുന്നു എന്നുമായിരുന്നു ആര്യയുടെ വിശദീകരണം.

ആര്യ ഗാനം വ്യാഖ്യാനിച്ചിരിക്കുന്നത് മോശമായാണ് എന്നായിരുന്നു ഇവരുടെ വിമർശനം. ഇതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി ആര്യ രംഗത്ത് വന്നത്. തന്റെ ആലാപനം ഗാനത്തിന്റെ കവർ വേർഷനല്ല എന്നും അത് ജാമിങ് സെഷൻ ആണെന്നുമാണ് ആര്യ വിശദീകരിക്കുന്നത്.വീഡിയോയുടെ കമന്റ് ബോക്‌സിലെ പിൻ ചെയ്ത കമന്റിലാണ് ഗായിക ഇക്കാര്യം പറയുന്നത്. രണ്ടും തമ്മിലെ വ്യത്യാസം ദയവുചെയ്ത് മനസിലാക്കണമെന്നും ആര്യ അഭ്യർത്ഥിക്കുന്നു.

എന്നാൽ ആര്യയുടെ വീഡിയോയുടെ ടൈറ്റിലിൽ 'കവർ' എന്നുള്ള വാക്ക് നേരത്തെ ഉണ്ടായിരുന്നു എന്നും അത് പിന്നീട് എഡിറ്റ് ചെയ്ത് മാറ്റിയതാണെന്നും സോഷ്യൽ മീഡിയയയിലെ ഒരു വിഭാഗം ആരോപിക്കുന്നു. ഇതിനു തെളിവായി ഒരു സ്‌ക്രീൻഗ്രാബും ഇവർ ഉയർത്തിക്കാട്ടുന്നുണ്ട്.

ഒറ്റ ഗാനത്തിന്റെ കവർവേർഷനിലുടെ അമിതാബ് ബച്ചൻ ഉൾപ്പടെയുള്ള പ്രമുഖരുടെ പ്രശംസ നേടിയ ഗായികയാണ് ആര്യ.എന്നാൽ അതേപോലെ ഈ ഒരൊറ്റ ഗാനത്തിലുടെ ഡിസ്‌ലൈക്കിൽ ട്രെൻഡിങ്ങായിരിക്കുകയാണ് ആര്യ.