കോഴിക്കോട്: സമരം ചെയ്യേണ്ടത് പുരുഷന്മാരാണെന്നും മുസ്ലിം സ്ത്രീകൾ സമരം ചെയ്യേണ്ടതില്ലെന്നും എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. എ.പി. അബ്ദുൽ ഹകീം അസ്ഹരി. പുരുഷന്മാരാണ് സമരം ചെയ്യേണ്ടത് മതിയാകുന്നില്ലെങ്കിൽ മാത്രമാണ് സ്ത്രീകൾ സമരത്തിന് ഇറങ്ങേണ്ടതെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

അവകാശത്തിന് വേണ്ടി പോരാടണം, സമരം ചെയ്യണം, ഒന്നും ചോദിച്ച് വാങ്ങണ്ട എന്നല്ല ഞാൻ പറഞ്ഞത്. അങ്ങനെ തെറ്റിദ്ധരിക്കരുത്. അതേസമയം, ഇതിനെയൊക്കെ ചില താൽപര്യങ്ങൾക്ക് വേണ്ടി, പാർട്ടിയിലേക്ക് ആളെ കൂട്ടാനുള്ള സമരങ്ങളായി മാറ്റുന്ന ചില താൽപര്യക്കാരെ നാം തിരച്ചറിയേണ്ടതുണ്ട്. അതുകൊണ്ട് നമ്മുടെ പെൺകുട്ടികളെ അനാവശ്യമായ സമരങ്ങൾക്ക് വിട്ടുകൊടുക്കരുത്. അത് മുസ്ലിമിന്റെ ബാധ്യതയാണെന്നും ഹക്കീം അസ്ഹരി പറഞ്ഞു.

നിങ്ങൾക്ക് ദീന് അനുസരിച്ച് ഈ നാട്ടിൽ ജീവിക്കാൻ അനുവദിക്കാത്ത ഒരു സമയമുണ്ടെങ്കിൽ, അപ്പോൾ സമരത്തിനിറങ്ങണം. അത് പുരുഷന്മാരാണ് സമരത്തിനിറങ്ങേണ്ടത്. മതിയാകുന്നില്ലെങ്കിൽ മാത്രമാണ് സ്ത്രീകൾ സമരത്തിന് ഇറങ്ങേണ്ടതെന്നും അബ്ദുൽ ഹക്കീം അസ്ഹരി പറഞ്ഞു.

നമുക്ക് മുസ്ലിമായി ജീവിക്കാൻ ഈ രാജ്യം അനുവദിക്കുന്നുണ്ട്. അത് നാം തന്നെ പറഞ്ഞ് ഇല്ലാതാക്കേണ്ട. മുസ്ലിമിന്റെ വേഷത്തിൽ, പർദ ധരിച്ചു വന്ന്, മുഖം മറച്ച്, തക്‌ബീറ് ചൊല്ലി സമരം ചെയ്യാൻ മുസ്ലിം പെൺകുട്ടികളോട് ഇസ്ലാം പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

പെൺകുട്ടിയെ കോളേജിൽ ചെല്ലുമ്പോൾ ഔറത്ത് മറക്കാൻ അനുവദിക്കുകയില്ല. തുണി അഴിക്കണം എന്ന് കോളേജുകൾ പറയുന്നുണ്ടങ്കിൽ പോകേണ്ടതില്ല. കാരണം അത് ഫർള് അയ്ന്(വ്യക്തിപരമായ ബാധ്യത) അല്ല അത് ഫർള് കിഫാ(സാമൂഹ്യപരമായ ബാധ്യത)ആണ്.