തിരുവനന്തപുരം: കോവിഡ് ബാധയെത്തുടർന്നുണ്ടായ അച്ഛന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഗായിക അഭയ ഹിരൺമയി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.അച്ഛന് ഏറെ പ്രിയപ്പെട്ട പാട്ടു വരികൾ കുറിച്ച് അച്ഛനും അനിയത്തിക്കും ഒപ്പമുള്ള ചിത്രം സഹിതമാണ് അഭയയുടെ പോസ്റ്റ്.

പോസ്റ്റിന്റെ പൂർണ്ണരൂപം

'മലർന്ന്ദും മലരാഹ

പാതി മലർ പോല

വലരും വിഴിവന്നമ്മേ

വന്തു വിഡിന്തും വിടിയാത കാലൈ പൊഴുതാഗ

വിലയും കലൈ അന്നമേ !


ഉറങ്ങിക്കോ അച്ഛാ.... അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാൻ, അച്ഛന്റെ മൂത്തവള്. അച്ഛന്റെ കിളിമോള് കാലു തടവുന്നുണ്ട്. ആനി കുട്ടിടെ മടിയില് കിടന്നു ഒറങ്ങിക്കോ....', അഭയ കുറിച്ചു.

ഗായികയുടെ ജീവിത പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറും ജി.മോഹനൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്ത് ദുഃഖം രേഖപ്പെടുത്തി. ഇതിനുപുറമെ നിരവധി പേരാണ് അഭയയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തിയത്.

ഇന്നലെയാണ് അഭയ ഹിരൺമയിയുടെ അച്ഛൻ ജി.മോഹൻ (65) കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. മോഹനൊപ്പം ഭാര്യ ലതികയും ഇളയ മകൾ വരദ ജ്യോതിർമയിയും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.ഹൈദരാബാദിലിരുന്ന് തികച്ചും അപ്രതീക്ഷിതമായാണ് ഗായിക അഭയ ഹിരൺമയി അച്ഛൻ ജി.മോഹന്റെ വിയോഗ വാർത്ത കേട്ടത്. കോവിഡ് ബാധിച്ചു ചികിത്സയിൽക്കഴിഞ്ഞ അദ്ദേഹം ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്നലെ മുതൽ വെന്റിലേറ്റിൽ ആയിരുന്നു. ജീവിതത്തിലേയ്ക്കു തിരികെ വരാൻ പരമാവധി പയറ്റിയിട്ടും ഒടുവിൽ വിധിക്കു കീഴടങ്ങി.

മോഹനൊപ്പം ഭാര്യ ലതികയും ഇളയമകൾ വരദ ജ്യോതിർമയിയും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ ദിവസം ലതികയുടെ തുടർ പരിശോധനാഫലം നെഗറ്റീവ് ആയി. നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ടു തന്നെ അച്ഛനെ അവസാനമായി ഒരു നോക്കു കാണാൻ നാട്ടിലേയ്ക്കു പുറപ്പെടാനൊരുങ്ങുകയാണ് അഭയ ഇപ്പോൾ. നിലവിൽ സാഹചര്യങ്ങൾ അനുകൂലമല്ലാത്തതിനാൽ ഗായികയുടെ ജീവിതപങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദർ ഹൈദരാബാദിൽ തന്നെ തുടരാനാണ് നിശ്ചയിച്ചിരിക്കു
ന്നത്.