കണ്ണൂർ: കണ്ണൂർ കളക്റ്റ്രേറ്റിൽ ഗൺമാന്റെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. ആർക്കും പരിക്കില്ല. തെരഞ്ഞെടുപ്പ് നിരീക്ഷകന്റെ ഗൺമാന്റെ കൈവശമുണ്ടായിരുന്ന തോക്കിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. തിര നിറച്ചത് പരിശോധിക്കുന്നതിനിടെയാണ് സംഭവം നടന്നത്. രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.