കൊല്ലം: ഇരവിപുരം വാളത്തുങ്കലിൽ യുവതിക്കും മകൾക്കും നേരെ ആസിഡ് ആക്രമണം. രാജി, മകൾ ആദിത്യ (14) എന്നിവർക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. അയൽവാസികളായ പ്രവീണ, നിരഞ്ജന എന്നീ കുട്ടികൾക്കും ആക്രമണത്തിൽ പരുക്കേറ്റു.

പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഭർത്താവ് ജയൻ ആണ് ആക്രമണം നടത്തിയതെന്നും വിവരം. ആസിഡ് ആക്രമണം നടത്തിയ ജയൻ ഒളിവിലാണ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. സംഭവത്തിൽ ഇരവിപുരം പൊലീസ് കേസെടുത്തിട്ടുണ്ട്. മദ്യലഹരിയിലായിരുന്നു ആക്രമണമെന്നാണ് സൂചന.