മുംബൈ: മുതിർന്ന ചലച്ചിത്രതാരം ദീലീപ് കുമാറിനെ ശ്വാസസംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ മുംബയിലെ ഹിന്ദുജ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 98കാരനായ നടൻ നിരീക്ഷണത്തിൽ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു.

പതിവ് പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം ഇതേആശുപത്രിയിൽ ദിലീപ് കുമാറിനെ പ്രവേശിപ്പിച്ചിരുന്നു. പരിശോധനകൾ നടത്തിയ ശേഷം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ആശുപത്രി വിട്ടിരുന്നു.കഴിഞ്ഞ വർഷം കോവിഡ് ബാധിച്ച് താരത്തിന്റെ രണ്ട് സഹോദരന്മാർ മരണപ്പെട്ടിരുന്നു. സഹോദരങ്ങളായ അസ്ലം ഖാനും ഇഷാൻ ഖാനുമാണ് മരിച്ചത്.

1944ൽ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഇദ്ദേഹം ദേവദാസ്, കോഹിനൂർ, മുകൾ ഇ ആസം, രാം ഔർ ശ്യാം തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1998ലാണ് അദ്ദേഹം അവസാനമായി സിനിമയിൽ പ്രത്യക്ഷപ്പെട്ടത്