ചെന്നൈ: നടിയും ബിജെപി. നേതാവുമായ ഖുശ്‌ബു സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. തമിഴ്‌നാട്ടിലെ മേൽമാവത്തൂരിൽ വച്ചായിരുന്നു അപകടം.

ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേ ഒരു ട്രക്ക് ഞങ്ങളുടെ കാറിൽ ഇടിച്ചു കയറുകയായിരുന്നുവെന്ന് താരം ട്വീറ്റ് ചെയ്തു. താൻ സുരക്ഷിതയാണെന്നും വേൽയാത്രയിൽ പങ്കെടുക്കാൻ കൂടല്ലൂരിലേക്കുള്ള യാത്ര തുടരുമെന്നും താരം വ്യക്തമാക്കി.

വേൽ മുരുഗൻ തങ്ങളെ രക്ഷിച്ചുവെന്നും മുരുഗനിൽ തന്റെ ഭർത്താവ് അർപ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ദൃഷ്ടാന്തമാണിതെന്നും ഖുശ്‌ബു കൂട്ടിച്ചേർത്തു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നടി ട്വീറ്റ് ചെയ്തു.