കൊച്ചി: സിനിമ മേഖലയിലെ ഉറ്റ സൗഹൃദമാണ് മഞ്ജു വാര്യരും ഗീതു മോഹൻദാസും പൂർണിമയും സംയുക്ത വർമ്മയും തമ്മിലുള്ളത്. ഇക്കൂട്ടത്തിൽ സംയുക്ത വർമയും ഉണ്ടെങ്കിലും വളരെ വിരളമായേ ഫോട്ടോകളിൽ താരത്തെ കാണാറുള്ളൂ. ഈ നാൽവർ സംഘത്തിന്റെ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിലുള്ളത്.

 

 

 
 
 
View this post on Instagram

A post shared by Manju Warrier (@manju.warrier)

ഇപ്പോഴിതാ സംയുക്ത എടുത്ത ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയാണ് മഞ്ജു വാര്യർ. ചിത്രത്തിൽ മഞ്ജുവിന് പിന്നിലെ ഗ്ലാസിൽ ഫോട്ടോ എടുക്കുന്ന സംയുക്തയെയും കാണാൻ കഴിയും. ശ്രിന്ദ, ഗീതു മോഹൻദാസ്, അപർണ ബാലമുരളി, രമേശ് പിഷാരടി തുടങ്ങിയ താരങ്ങൾ ഉൾപ്പടെ നിരവധിപേർ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങിയ ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. 'മേരി ആവാസ് സുനോ' ആണ് മഞ്ജു വാര്യരുടേതായി അനൗൺസ് ചെയ്ത മറ്റൊരു ചിത്രം. ജയസൂര്യയാണ് നയകൻ. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്. സൗബിനും മഞ്ജുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'വെള്ളരിക്കാപട്ടണ 'മാണ് ചിത്രീകരണത്തിന് കാത്തിരിക്കുന്ന സിനിമ.