ടി മിയയുടെ വിവാഹനിശ്ചയവീഡിയോ പുറത്ത്. സഹോദരി ജിനിയാണ് ക്യാമറയും എഡിറ്റിങ്ങ് കൈകാര്യം ചെയ്തിരിക്കുന്നത്. ജിനിയുടെ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തിറക്കി.

കോട്ടയം സ്വദേശിയും വ്യവസായിയുമായ അശ്വിൻ ഫിലിപ്പാണ് മിയയുടെ വരൻ. ജൂൺ 1ന് അശ്വിന്റെ വീട്ടിൽ വച്ചാണ് നിശ്ചയം നടന്നത്. അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.സെപ്റ്റംബറിലായിരിക്കും വിവാഹം. വീട്ടുകാർ നിശ്ചയിച്ചുറപ്പിച്ച വിവാഹമാണ്.