ടി മൃദുല മുരളി വിവാഹിതയായി. പരസ്യ മേഖലയിൽ പ്രവർത്തിക്കുന്ന നിതിൻ വിജയനാണ് വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും ഉറ്റ സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

കഴിഞ്ഞ ഡിസംബറിലായിരുന്നു ഇവരുടെയും വിവാഹ നിശ്ചയം നടന്നത്. ആഘോഷമായി നടന്ന ചടങ്ങിൽ മൃദുലയുടെ അടുത്ത സുഹൃത്തുക്കളായ നടി ഭാവന, രമ്യാ നമ്പീശൻ, ഷഫ്‌ന, ശരണ്യ മോഹൻ, ശിൽപ ബാല, ഗായിക സയനോര, അമൃത സുരേഷ് , സഹോദരി അഭിരാമി സുരേഷ എന്നിവരും പങ്കെടുത്തിരുന്നു.

വളരെ ചെറുപ്പത്തിൽ തന്നെ അവതാരകയായി രംഗത്തെത്തിയ മൃദുല പിന്നീട് 2009ൽ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ റെഡ് ചില്ലീസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്.

വിവാഹത്തിന്റെ ചിത്രങ്ങളൊക്കെ പുറത്ത് വന്നിട്ടുണ്ട്. സിൽക്കിന്റെ സെറ്റുസാരിയാണ് മൃദുല ധരിച്ചത്. വളരെ കുറച്ച് ആഭരണങ്ങൾ മാത്രം അണിഞ്ഞ് സിംപിൾ ലുക്കിലാണ് താരം എത്തിത്. അലങ്കാരങ്ങൾ ഒന്നും ഇല്ലാതെ വെറുതെ മുടി കെട്ടി പൂവ് വെച്ചിരിക്കുക ആയിരുന്നു.

തുടർന്ന് എൽസമ്മ എന്ന ആൺകുട്ടി, 10.30 എഎം ലോക്കൽ കോൾ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ഫഹദ് ഫാസിലിന്റെ അയാൾ ഞാനല്ല എന്ന സിനിമയാണ് അവസാനമായി പുറത്തിറങ്ങിയ മൃദുലയുടെ ചിത്രം.