ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വാക്സിൻ നിർമ്മിച്ച് നൽകുന്ന സെറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദാർ പൂനാവാലയ്ക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. സിആർപിഎഫിനാണ് പൂനാവാലയുടെ സുരക്ഷാ ചുമതലയെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കോവിഡ് വാക്സിൻ വില വർധനവിന് പിന്നാലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിനും കേന്ദ്രസർക്കാരിനും എതിരെ രാജ്യമെമ്പാടും രൂക്ഷ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെയാണ് സുരക്ഷാ സംവിധാനങ്ങൾ വർധിപ്പിച്ചിരിക്കുന്നത്.