തിരുവനന്തപുരം: പട്ടിക ജാതി-പട്ടിക വർഗ്ഗ വികസനത്തിനുള്ള ഫണ്ട് പോകുന്നത് സിപിഎമ്മിലെ നായർ കുടുംബങ്ങളിലേക്കാണ്. ഇല്ലാത്ത കല്യാണങ്ങളുടെ പേരിലും വിദ്യാഭ്യാസ മുറിയുടേയും മറവിൽ കോടികൾ തട്ടുന്നു. ആദിവാസി ക്ഷേമം അങ്ങനെ അട്ടിമറിക്കുന്നു. കേരളത്തിൽ ഒരുതുണ്ടു ഭൂമിയില്ലാതെ 34,000 ആദിവാസി കുടുംബങ്ങൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ ഇവർക്കൊന്നും സഹായം കിട്ടുന്നില്ല

പിണറായി സർക്കാർ ഭൂമി നൽകിയത് 5,010 പേർക്ക് മാത്രമാണ്. എന്നാൽ ആദിവാസി ക്ഷേമത്തിന് ചെലവിടുന്നത് കോടികളും. ഇതൊന്നും അർഹതപ്പെട്ടവരിൽ കിട്ടുന്നില്ലെന്നതാണ് വസ്തുത. ആദിവാസി കുടുംബങ്ങൾക്കു നൽകാനായി ആയിരക്കണക്കിന് ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിട്ടുണ്ട്. എന്നാൽ, പിണറായി സർക്കാർ ഇതുവരെ 4,146.50 ഏക്കർ ഭൂമി മാത്രമാണ് ആദിവാസികൾക്കു വിതരണംചെയ്തിട്ടുള്ളത്.

സംസ്ഥാനത്തെ ജനസംഖ്യയുടെ 1.28 ശതമാനം മാത്രമുള്ള ആദിവാസികൾക്കു വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികളാണ് മുടക്കുന്നത്. വനാവകാശ നിയമപ്രകാരം ഭൂമി പതിച്ചു കിട്ടാതെ വലയുന്നത് 34,000 ത്തിലധികം ആദിവാസി കുടുംബങ്ങളാണ്. ഇതിനു കാരണം പട്ടികവർഗ,വനം, തദ്ദേശ വകുപ്പുകളുടെ അനാസ്ഥയാണെന്നാണ് ആരോപണം. നിയമപ്രകാരം ഭൂമിയുടെ കൈവശാവകാശ രേഖ ലഭിച്ചത് ഇതുവരെ 26,600 പേർക്കു മാത്രം.

സംസ്ഥാനത്തെ ജനസംഖ്യയുടെ 1.28 ശതമാനം മാത്രമുള്ള ആദിവാസികൾക്കു വേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കോടികൾ ചെലവിടുമ്പോഴാണ് സ്വന്തമായി ഭൂമിയില്ലാതെ നിരവധിപേർ കഴിയുന്നത്. 34,000 ത്തിലധികം ആദിവാസി കുടുംബങ്ങൾ ഭൂമിക്കു വേണ്ടി സ്വരമുയർത്തുമ്പോൾ സർക്കാർ കണക്കിൽ ഭൂരഹിത ആദിവാസി കുടുംബങ്ങൾ 7,173 മാത്രമാണ്. ഇതിന് പിന്നിലും തട്ടിപ്പുണ്ടെന്നാണ് വിലയിരുത്തൽ.

പിണറായി സർക്കാർ ഇതുവരെ 4,146.50 ഏക്കർ ഭൂമി മാത്രമാണ് ആദിവാസികൾക്കു വിതരണംചെയ്തിട്ടുള്ളത്. നിക്ഷിപ്ത വനഭൂമിയിൽനിന്നു 2708 പേർക്കായി 1870.41 ഏക്കർ, വനാവകാശ നിയമപ്രകാരം 1564 പേർക്ക് 2063.58 ഏക്കർ, ഭൂമി വില കൊടുത്തു വാങ്ങുന്ന പദ്ധതി പ്രകാരം 552 പേർക്ക് 185.22 ഏക്കർ, 186 പേർക്ക് 27.30 ഏക്കർ വനഭൂമി എന്നിങ്ങനെയാണിത്.

വനഭൂമിയിൽ വർഷങ്ങളായി താമസിച്ചു വരുന്നവർക്ക് വനഭൂമിയിലെ ജീവിതവൃത്തിയും തെളിവുകളും അടിസ്ഥാനമാക്കി ഭൂമി നൽകാനാണ് വനാവകാശ നിയമം കൊണ്ടുവന്നത്. ഇതിനു വേണ്ടി 662 വനാവകാശ സമിതികൾ സർക്കാർ രൂപീകരിച്ചു. ഈ സമിതികൾക്കു ലഭിക്കുന്ന ശിപാർശകൾ വിവിധതലങ്ങളിൽ ചർച്ച ചെയ്താണ് കൈവശാവകാശ രേഖ നൽകുന്നത്.

സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ളത് വയനാട് ജില്ലയിലാണ്. അതുകൂടാതെ വിവിധ ജില്ലകളിലെ 4762 ഗ്രാമങ്ങളിൽ 1,07,965 കുടുംബങ്ങളിലായി 4,84,839 (1.28 ശതമാനം) ആളുകൾ കേരളത്തിലുണ്ട്. 37 ഗോത്രവിഭാഗങ്ങളാണ് കേരളത്തിലുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് ആദിവാസി ജനസംഖ്യയുള്ള അഞ്ചു സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം.