ഫ്രിക്കൻ ഒച്ചുകളിൽ നിന്നുള്ള ഭീഷണിയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കാനും മതിയായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകാനുമാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നത്ആഫ്രിക്കൻ ഒച്ചുകളിൽ നിന്നുള്ള ശല്യം കേരളത്തിൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇതിൽ നിന്നും രക്ഷ നേടുന്നതിനുള്ള പദ്ധതികൾക്ക് രൂപം നൽകുന്നതിനായി കേരളാ സ്റ്റേറ്റ് സയൻസ്, ടെക്‌നോളജി ആൻഡ് എൻവയോൺമെന്റ് കൗൺസിലും (കെ.എസ്.സി.എസ്.ടി.ഇ), സിസ്സ (സെന്റർ ഫോർ ഇന്നവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ)നും ചേർന്ന് കൺസൾട്ടേറ്റീവ് വർക്ക്‌ഷോപ്പ് സംഘടിപ്പിക്കുന്നു.

ഡിസംബർ ഒൻപതിന് തൈക്കാട് ഗസ്റ്റ് ഹൗസിലാണ് വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പത്ത് മണിക്ക് ശിൽപ്പശാല ആരംഭിക്കും.സംസ്ഥാന ചീഫ് സെക്രട്ടറി ഇ. കെ ഭരത് ഭൂഷൺ ഐ.എ.എസ് ശിൽപ്പശാല ഉദ്ഘാടനം ചെയ്യും.കൈ.എസ്.സി.എസ്.ടി.ഇ മെമ്പർ സെക്രട്ടറി ഡോ. കെ. കെ. രാമചന്ദ്രൻ അധ്യക്ഷത വഹിക്കും. വൈകിട്ട് നടക്കുന്ന സമാപന സെഷനിൽ സംസ്ഥാന കൃഷി വകുപ്പ് മന്ത്രി കെ. പി. മോഹനൻ മുഖ്യാതിഥിയായിരിക്കും. ശിൽപശാലയിൽ ഉയർന്നു വരുന്ന നിർദ്ദേശങ്ങൾ ഇവിടെ അവതരിപ്പിക്കും.

ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രിക്കൾച്ചർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്ലൈമെറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റ്, കേരളാ യൂണിവേഴ്‌സിറ്റി, കേരളാ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ആനിമൽ ഹസ്ബൻഡ്രി, എൻ.ജി.ഒകൾ, കർഷക സംഘങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, സന്നദ്ധ സംഘടനകൾ എന്നിവർ ശിൽപശാലയിൽ പങ്കെടുക്കും.ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം അവസാനിപ്പിക്കുന്നതിന് ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയ്യാറാക്കുക, ജനങ്ങളെ ബോധവാന്മാരാക്കുക, അനുയോജ്യമായ ബോധവത്കരണ പ്രവർത്തനങ്ങൾക്ക് രൂപം നൽകുക, എന്നിവയാണ് വർക്ക്‌ഷോപ്പ് ലക്ഷ്യമിടുന്നത്.

ആഫ്രിക്കൻ ഒച്ചുകളുടെ നിയന്ത്രണാതീതമായ ശല്യം കേരളത്തിൽ, പ്രത്യേകിച്ച് കാർഷിക ഉത്പാദന മേഖലയിൽ, വളരെ വലിയ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. 1970 ൽ പാലക്കാട്ടാണ് ആദ്യമായി ആഫ്രിക്കൻ ഒച്ചുകളുടെ സാന്നിധ്യം സ്ഥിരീകരിക്കുന്നത്. 500 ലധികം സസ്യ വർഗ്ഗങ്ങളെ ഇത് ബാധിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇവ വിളകൾ നശിപ്പിക്കുകയും ജലവിഭവങ്ങളെ മലിനമാക്കുകയും ചെയ്യുന്നു. വീടുകളിലെ ഇവയുടെ സാന്നിധ്യം മനുഷ്യന് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.ആഫ്രിക്കൻ ഒച്ചുകളിലെ രോഗാണുക്കൾ മനുഷ്യരിൽ ഇസ്‌നോഫിൽ മെനഞ്ചൈറ്റിസ് എന്ന രോഗത്തിന് കാരണമാകുമെന്ന, അടുത്തിടെ പുറത്ത് വന്ന പഠന റിപ്പോർട്ടുകൾ ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈ വിഷയത്തെ കുറിച്ച് ജനങ്ങളിൽ ശക്തമായ അവബോധം സൃഷ്ടിക്കുന്നതിന് വർക്ക്‌ഷോപ്പ് ലക്ഷ്യമിടുന്നുണ്ട്. ഇതിന്റെ ഭീഷണിയെ തടയുന്നതിനായി സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ കൾച്ചറൽ, മെക്കാനിക്കൽ, കെമിക്കൽ, ബയോളജിക്കൽ സംവിധാനങ്ങളുൾപ്പെടെയുള്ള തന്ത്രങ്ങൾ കൊണ്ട് ശ്രമിച്ചിട്ടുണ്ട്.

കേരളാ സ്റ്റേറ്റ് ബയോ-ഡിവേഴ്‌സിറ്റി ബോർഡ് മുൻ ചെയർമാൻ ഡോ. ആർ. വി. വർമ, കെ.എസ്.സി.എസ്.ടി.ഇ ജോയിന്റ് ഡയറക്ടർ ഡോ. കമലാക്ഷൻ കോക്കൽ, കേരളാ യൂണിവേഴ്‌സിറ്റി അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിലെ ഡോ. എ. ബിജു കുമാർ, ബംഗലുരു ഐ.ഐ.എച്ച്.ആറിലെ എം. ജയശങ്കർ, പീച്ചി കെ.എഫ്.ആർ.ഐയിലെ എന്റമോളജിസ്റ്റ് ഡോ. റ്റി. വി. സജീവ്, പത്തനംതിട്ട സി.എ.ആർ.ഡി കെ.വി.കെ പ്രോഗ്രാം കോ-ഓഡിനേറ്റർ ഡോ. സി. പി. റോബർട്ട്, കേരളാ അഗ്രിക്കൾച്ചറൽ യൂണിവേഴ്‌സിറ്റിയിലെ ഡോ. ആർ. നാരായണ,എന്നിവർ വിവിധ ടെക്‌നിക്കൽ സെഷനുകൾക്ക് നേതൃത്വം നൽകും.

കെ.എസ്.സി.എസ്.ടി.ഇ ഡയറക്ടർ ഡോ. ജോർജ്ജ് വർഗ്ഗീസ്, ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇ.സി.സി ഡയക്ടർ സി. എസ്. യാലക്കി, കേരളാ അഗ്രിക്കൾച്ചർ ഡയറക്ടർ ആർ. അജിത് കുമാർ, സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ ഡോ. കെ. പ്രതാപൻ, സിസ്സ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ് കുമാർ എന്നിവർ പ്രതിനിധികളെ അഭിസംബോധന ചെയ്യും. വർക്ക്‌ഷോപ്പിൽ ഉയർന്ന് വരുന്ന പ്രധാനപ്പെട്ട ശുപാർശകളും നിയന്ത്രണ സംവിധാനങ്ങളും പോസ്റ്ററുകളാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ, കോർപ്പറേഷനുകൾ മറ്റ് പൊതു സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും സംഘാടകർ ഉദ്ദേശിക്കുന്നുണ്ട്.

For more info: Dr PG Rajendran, Programme coordinator Mob:
9895128606
Sanjeev: 98470 44636 | Jemima Jacob / 8301872596 /Siyahi –
The Content & PR People