ചെന്നൈ: ഭാര്യയുടെ വേർപാടിൽ കണ്ണീരണിഞ്ഞ എഐഎഡിഎംകെ നേതാവ് ഒ. പനീർശെൽവത്തെ ചേർത്തുപിടിച്ച് ആശ്വസിപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ.

തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായ ഒ. പനീർശെൽവത്തിന്റെ ഭാര്യ വിജയലക്ഷ്മി ഇന്നു രാവിലെയാണ് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. വിവരം അറിഞ്ഞ് സ്റ്റാലിൻ ആശുപത്രിയിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു.

സ്റ്റാലിന് മുന്നിൽ കണ്ണീരണിഞ്ഞ പനീർശെൽവത്തെ ചേർത്തുപിടിച്ച് അദ്ദേഹം ആശ്വസിപ്പിച്ചു. എന്റെ സഹോദരന്റെ കുടുംബത്തിന്റെ നഷ്ടത്തിൽ ഒപ്പം നിൽക്കുന്നുവെന്നും സ്റ്റാലിൻ പറഞ്ഞു.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു വിജയലക്ഷ്മി. ചികിത്സയിലിരിക്കെ ബുധനാഴ്ച ഹൃദയാഘാതം സംഭവിച്ചത്.