ന്യൂഡൽഹി: കോവിഡ് പ്രതിരോധ കുത്തിവയ്പ് ലക്ഷ്യം കൈവരിക്കണമെങ്കിൽ ഇന്ത്യ വാക്‌സിൻ ഉത്പാദനം വർധിപ്പിക്കണമെന്ന് എയിംസ് ഡയറക്ടർ ഡോ. രൺദീപ് ഗുലേറിയ. വിദേശത്തുനിന്നും കൂടുതൽ വാക്‌സിൻ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ അവസാനത്തോടെ ഒരു കോടി ആളുകൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് വാക്‌സിൻ ഉൽപാദനം വർധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര ഡോസ് വാങ്ങുകയും വേണമെന്നും അദ്ദേഹം പറഞ്ഞു. ഗർഭിണികളെ കാവിഡ് ബാധിക്കുന്നത് വർധിക്കുകയാണ്. ഈ വിഭാഗത്തിലെ മരണനിരക്കും ഉയർന്നതാണ്. അതിനാൽ അവർക്ക് വേഗത്തിൽ വാക്‌സിനേഷൻ നൽകണമെന്നും എയിംസ് ഡയറക്ടർ പറഞ്ഞു.

ഫ്‌ളൂ വാക്സിനു സമാനമായി വൈറസിനെ നിഷ്‌ക്രിയമാക്കി സൃഷ്ടിച്ച വാക്സിനാണ് കോവാക്സിൻ. അതിനാൽ ഇത് ഗർഭിണികൾക്ക് സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.