ന്യൂഡൽഹി: ബ്രിട്ടനിലേക്കും തിരിച്ചുമുള്ള വിമാന സർവീസ് റദ്ദാക്കി എയർ ഇന്ത്യ. ഈ മാസം 24 മുതൽ 30 വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ബ്രിട്ടൻ ഇന്ത്യയെ റെഡ്ലിസ്റ്റിൽ പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിമാന സർവീസ് റദ്ദാക്കിയത്.

റീഫണ്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് അറിയിക്കുമെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയെ യാത്രാവിലക്കുള്ള രാജ്യങ്ങളുടെ പട്ടികയായ റെഡ്ലിസ്റ്റിൽ ബ്രിട്ടൻ ഉൾപ്പെടുത്തിയിരുന്നു.