ന്യൂഡൽഹി: വിനോദത്തെ എന്നന്നേക്കുമായി മാറ്റി മറിച്ചുകൊണ്ട് എയർടെൽ അവതരിപ്പിക്കുന്നു 'എയർടെൽ എക്സ്ട്രീം ബണ്ടിൽ'. എയർടെൽ എക്സ്ട്രീം ബണ്ടിൽ, എയർടെൽ എക്സ്ട്രീം ഫൈബറിന്റെ ശക്തിയെ 1ജിബിപിഎസ് വേഗം, പരിധിയില്ലാത്ത ഡാറ്റ, എയർടെൽ എക്സ്ട്രീം ആൻഡ്രോയിഡ് 4കെ ടിവി ബോക്സ് എന്നിവയുമായി സംയോജിപ്പിച്ച് എല്ലാ ഒടിടി കണ്ടന്റും ലഭ്യമാക്കുന്നു.

എല്ലാ എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനുകളും ഇനി എയർടെൽ എക്സ്ട്രീം ബോക്സ് ഉൾപ്പെട്ടതായിരിക്കും. 3999 രൂപയുടെ ബോക്സ് എതു ടിവിയെയും സ്മാർട്ട് ടിവിയാക്കും. വരിക്കാർക്ക് എല്ലാ ലൈവ് ചാനലുകളും ലഭ്യമാകും. കൂടാതെ വീട്ടിൽ ഒരുപാട് വിനോദ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടി വരുന്നതും ഒഴിവാക്കും. ആൻഡ്രോയിഡ് 9.0യുടെ കരുത്തിൽ വരുന്ന സ്മാർട്ട് ബോക്സിന് ഗൂഗിൾ അസിസ്റ്റന്റ് സഹായത്തോടെ ശബ്ദത്താൽ തിരച്ചിൽ നടത്താനാകുന്ന റിമോട്ടുമുണ്ട്. ഇത് പ്ലേസ്റ്റോറിലെ ആയിരക്കണക്കിന് ആപ്പുകളും ഗെയിമുകളും എളുപ്പം ലഭ്യമാക്കുന്നതിന് സഹായിക്കും.

എയർടെൽ എക്സ്ട്രീം ആൻഡ്രോയിഡ് 4കെ ടിവി ബോക്സ് 550 ടിവി ചാനലുകൾ വാഗ്ദാനം ചെയ്യുന്നു. എയർടെൽ എക്സ്ട്രീം ആപ്പിൽ നിന്നും ഒടിടി കണ്ടന്റുകളും ലഭ്യമാകും. എഴ് ഒടിടി ആപ്പുകളിലെയും 5 സ്റ്റുഡിയോകളിലെയും 10,000ത്തോളം സിനിമകളും ഷോകളും ഉൾപ്പെടുന്നതാണ് ഇത്.

എയർടെൽ എക്സ്ട്രീം ബണ്ടിൽ പ്രമുഖ വീഡിയോ സ്ട്രീമിങ് ആപ്പുകളും കോംപ്ലിമെന്റായി വാഗ്ദാനം ചെയ്യുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സീ5 തുടങ്ങിയവ എയർടെൽ എക്സ്ട്രീം ബോക്സിലൂടെ ലഭിക്കും.

എല്ലാ എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനുകളും പരിധിയില്ലാത്ത ഡാറ്റാ ആനൂകൂല്യങ്ങളുമായാണ് വരുന്നത്. ഉന്നത നിലവാരത്തിലുള്ള ഡിജിറ്റൽ ഉള്ളടക്കം ഡാറ്റ പരിധി കഴിയുമെന്ന ആശങ്കയില്ലാതെ കാണാം.

ഇന്ത്യയിൽ ബ്രോഡ്ബാൻഡ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി എയർടെൽ മിതമായ നിരക്കുകളിലാണ് ലഭ്യമാക്കുന്നത്. എയർടെൽ എക്സ്ട്രീം ഫൈബർ പ്ലാനുകൾ 499 രൂപ മുതൽ ലഭ്യമാണ്. വിശ്വസനീയമായ നെറ്റ്‌വർക്ക്, മികച്ച ഉപഭോക്തൃ സേവനം എന്നിവയെല്ലാം എയർടെൽ ലഭ്യമാക്കുന്നുണ്ട്. എയർടെൽ എക്സ്ട്രീം സെപ്റ്റംബർ ഏഴു മുതൽ ലഭ്യമാണ്.

പഠനമായാലും ജോലിയായാലും വിനോദമായാലും ഉപഭോക്താക്കൾ ഇപ്പോൾ കൂടുതൽ സമയം ഓൺലൈനിൽ ചെലവിടുന്നുണ്ടെന്നും വിനോദ രംഗത്ത് തങ്ങൾ ആവേശകരമായ അവസരങ്ങൾ കാണുന്നുവെന്നും ഈ വിഭാഗത്തിൽ ഏറ്റവും മുന്തിയ പ്ലാറ്റ്ഫോമാണ് എയർടെൽ എക്സ്ട്രീമെന്നും ഭാരതി എയർടെൽ ഹോംസ് ഡയറക്ടർ സുനിൽ തൽദാർ പറഞ്ഞു.