കൊച്ചി: ലക്ഷദ്വീപ് സന്ദർശനം നടത്തുന്ന എപി അബ്ദുള്ളക്കുട്ടിക്കെതിരെ വിമർശനവുമായി ഐഷ സുൽത്താന.

ഐഷയുടെ ഫേസ്‌ബുക്ക് പോസ്‌ററ്:

മിസ്റ്റർ അബ്ദുള്ള കുട്ടി...താങ്കൾ ഇന്ന് ഒരു നാണവുമില്ലാതെ ദ്വീപിലിറങ്ങി ചുറ്റി കറങ്ങുമ്പോൾ താങ്കളോട് ഒരു ചോദ്യം? ലക്ഷദ്വീപിൽ ഗുണ്ടാ ആക്റ്റ് നടപ്പാക്കുന്നത് ലക്ഷദ്വീപിൽ നിന്നും പിടിച്ച Ak 47 ഉം മൂവായിരത്തോളമുള്ള മയക്കുമരുന്നും ഒക്കെ കൊണ്ടാണെന്ന് താങ്കൾ പറഞ്ഞിരുന്നല്ലോ, ഈ ഫോട്ടോയിൽ കാണുന്നതാണോ താങ്കൾ പറഞ്ഞ Ak 47?

കൂടാതെ ഞങ്ങളെ മൊത്തം തീവ്രവാദികളും, ഗാന്ധി പ്രതിമ വെക്കാത്ത ആളുകളും ആക്കി മാറ്റി, ഈ ഫോട്ടോയിൽ ഉള്ളവരാണോ തീവ്രവാദികൾ...? ഇതൊക്കെ പറഞ്ഞിട്ട് ദ്ദേ ദ്വീപിൽ തെണ്ടാൻ ഇറങ്ങിയിരിക്കുന്നു, അവരുടെ കയ്യിന്നു വെള്ളം വാങ്ങി കുടിക്കുന്നു, കുറച്ചെങ്കിലും നാണമുണ്ടോ...? ആ ജനത ദാഹിച്ചാൽ വെള്ളം തരും കാരണം അവർക്ക് പടച്ചോന്റെ മനസ്സാണ്... ഹോസ്പിറ്റാലിറ്റിടെ കാര്യത്തിൽ മുന്നിലുള്ള ജനതയാണ് ലക്ഷദ്വീപ്ക്കാർ...

ആ അവരെയല്ലേ താങ്കളൊക്കെ ഇവടക്കിടന്നു തീവ്രവാദി ആക്കിയത്...അതൊക്കെ പോട്ടെ കഴിഞ്ഞത് കഴിഞ്ഞു... താങ്കൾ ഇപ്പോ ദ്വീപിൽ എത്തി അവിടെ മൊത്തം തെണ്ടിയ സ്ഥിതിക്ക് താങ്കൾ തന്നെ പറയൂ. ആ നാട്ടിൽ ഗുണ്ടാആക്റ്റ് നിയമം നടപ്പാക്കണോ? ഗപ്പ് ഇപ്പൊ ഗുജ്റാത്തുകൊണ്ട് പോയ സ്ഥിതിക്ക് അവർക്ക് അവകാശപ്പെട്ടതല്ലേ ആ ഗുണ്ടാ ആക്റ്റ്.