ആലപ്പുഴ: നീണ്ട കാത്തിരിപ്പിനു ശേഷം ആലപ്പുഴ ബൈപ്പാസ് നാളെ ഉദ്ഘാടനം ചെയ്യും. 348 കോടി രൂപ ചെലവിലാണ് ആലപ്പുഴ ബൈപ്പാസ് യാഥാർത്ഥ്യമാക്കിയത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ 174 കോടി രൂപ വീതം ചെലവഴിച്ചു നിർമ്മിച്ച ബൈപ്പാസിന്റെ നിർമ്മാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. റെയിൽവേ മേൽപ്പാലങ്ങളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട തടസ്സങ്ങൾ, കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി എന്നിവയാണ് ബൈപ്പാസ് യാഥാർത്ഥ്യമാക്കുന്നതിന് അൽപ്പം കാലതാമസം വരുത്തിയത്.

ബൈപ്പാസ് നിർമ്മാണത്തിനുള്ള വിഹിതം നൽകിയതിനു പുറമേ മേൽപ്പാല നിർമ്മാണവുമായി ബന്ധപ്പെട്ട് റെയിൽവേക്ക് കെട്ടിവയ്ക്കാനുള്ള 7 കോടി രൂപ നൽകിയതും സംസ്ഥാന സർക്കാരാണ്.