ആലപ്പുഴ: കെ.എച്ച് .ആർ .ഡബ്ല്യൂ യിലെ വനിത ജീവനക്കാർ യൂണിയൻ നേതാക്കൾക്കെതിരെ നൽകിയ പരാതികളിൽ തെളിവില്ലന്ന് കാട്ടി പ്രതിക്കൂട്ടിൽ നിൽക്കുന്ന സി ഐ ടി യു നേതാക്കളെ രക്ഷിച്ചെടുക്കാൻ ശ്രമം. ഹരിപ്പാട് എ സി ആർ ലാബിലെ രണ്ട് വനിത ലാബ് ടെക്‌നീഷ്യന്മാർ നൽകിയ പരാതികൾ കെ.എച്ച് .ആർ .ഡബ്ല്യൂ മാനേജ്‌മെന്റ് അട്ടിമറിക്കുകയാണെന്നാണ് പരാതി.

പരാതി സംബന്ധിച്ച് സാക്ഷികൾ ഇല്ലെന്നു മാനേജ്‌മെന്റ് നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതി കണ്ടെത്തിയെന്നാണ് വാദം. ഹരിപ്പാട്ഗവ.ആശുപത്രിയിലെ എ സി ആർ ലാബിൽ ലാബ് ടെക്‌നീഷ്യനായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന യുവതിയാണ് കഴിഞ്ഞ മാസം എം.ഡിക്ക് പരാതി നൽകിയത്.
.
പരാതിയുടെ പൂർണ രൂപം

കഴിഞ്ഞ മാസം ഏഴാം തിയ്യതി വൈകുന്നേരം 4 മണിക്ക് മാവേലിക്കര പേ വാർഡിൽ ജോലി ചെയ്യുന്ന ----നേതൃത്വത്തിൽ എ സി ആർ ലാബിനകത്ത് മൂന്ന് നാലു പേർ എത്തി തുടർന്ന് മീറ്റിങ് ചേർന്നു. പിന്നീട് യൂണിയനിൽ ചേർന്ന് പ്രവർത്തിക്കാതെ ഇവിടെ ജോലി ചെയ്യാൻ പറ്റില്ലന്നും രണ്ടു വർഷത്തെ മാസ വരി കൂടിശിക നൽകണമെന്നും പറഞ്ഞ് എന്നെ ഭീക്ഷണിപ്പെടുത്തി.

അന്ന് രാത്രി തന്നെ 10.40 ഓടു കൂടി ഞാൻ നൈറ്റ് ഡ്യൂട്ടി ചെയ്യവേ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകയുടെ ഫോണിൽ വിളിച്ച് എനിക്ക് തരാൻ പറഞ്ഞിട്ട് ഞാൻ ഫോൺ വാങ്ങിയപ്പോൾ വളരെ മോശമായാണ് സംസാരിച്ചത് .----ന്റെ ഭീക്ഷണി യും വിരട്ടലും മൂലം മാനസികമായി തകരുകയും അസ്വസ്ഥത അനുഭവിക്കുകയും ചെയ്യുന്നു.

എന്റെ ഭർത്താവ് വിദേശത്താണ് എട്ടു മാസവും മൂന്ന് വയസുമുള്ള രണ്ട് കുട്ടികളുടെ മാതാവായ എന്റെ സംരക്ഷണയിലാണ് പ്രായമായ അച്ഛനും അമ്മയും അതിനാൽ ജോലി സ്ഥലത്ത് മന: സമാധാനത്തോടെ ജോലി ചെയ്യാൻ സാഹചര്യം ഒരുക്കണമെന്നും പരാതിയിൽ പറയുന്നു.

ഹരിപ്പാട്ടെ എ സി ആർ ലാബിലെ മറ്റൊരു യുവതിയും സമാനമായ പരാതി കഴിഞ്ഞ വർഷം എം.ഡിക്ക് നൽകിയിരുന്നു. എ സി ആർ ലാബിൽ കഴിഞ്ഞ 5 വർഷമായി ക്യാഷ് ഡ്യൂട്ടി ചെയ്തിരുന്ന യുവതി തന്നെയാണ് പരിശോധന റിപ്പോർട്ടും നൽകിയിരുന്നത് . --------ാന്റെ പെരുമാറ്റം സംബന്ധിച്ച് പരാതി പറഞ്ഞതോടെ മാനസിക പീഡനമായി . ഇതിനിടയിൽ എ സി ആർ ലാബിലെ ഒരു റൂം സി ഐ ടി യു യൂണിറ്റ് ഓഫീസാക്കിയത് സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ ------നും അദ്ദേഹത്തിന്റെ വലം കയ്യായ ചുമതലക്കാരൻ -----ാനും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ചു.

തുടർന്ന് ----നെ സ്ഥലം മാറ്റി ഇതിലുള്ള പ്രതികാരമായി തന്നെ ക്യാഷ് ഡ്യൂട്ടിയിൽ നിന്നും മാറ്റി നിർത്തിജോലിയിൽ നിന്നും പിരിച്ചു വിടുമെന്ന ഭീക്ഷണിയും ഉണ്ടായി. ഒരു ദിവസം സജിമോൻ കോട്ടിൽ കയറി പിടിച്ച് അപമാനിക്കാൻ ശ്രമിച്ചു. ഞങ്ങളുടെ പാർട്ടിയാണ് ഭരിക്കുന്നത് ഞങ്ങൾ നിയമിച്ച എം.ഡി ഒരു നടപടിയും എടുക്കില്ലന്നും ജോലിയിൽ നിന്നും ഇല്ലാതാക്കുമെന്നും ഭീഷണിപ്പെടുത്തി. ഇനി പരാതി കൊടുത്താൽ അപായപ്പെടുത്തുമെന്നും പറഞ്ഞതായി പരാതിയിലുണ്ട്.

------ കെ എച്ച് ആർ ഡി എം പ്ലോയിസ് ഫെഡറേഷൻ (സി ഐ ടി യു ) വിന്റെ സംസ്ഥാന നേതാവും ------ ജില്ലാ നേതാവുമാണ് . ഇതിന് മുൻപ് കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ (കെഎച്ച്ആർഡബ്ള്യുഎസ്) 180 തസ്തികകൾ മന്ത്രിസഭയിൽ വയ്ക്കാതെ തന്നെ സ്ഥിരപ്പെടുത്തിയതായി സിഐടിയു യൂണിയൻ നേതാവ് ------ സഹപ്രവർത്തകരുടെ വാട്സാപ് ഗ്രൂപ്പിലിട്ട ശബ്ദസന്ദേശം വിവാദമായിരുന്നു.

സ്ഥിരപ്പെടുത്തൽ തൽക്കാലം നിർത്തി വച്ചതായാണു സർക്കാർ അറിയിപ്പെങ്കിലും യൂണിയന്റെ സമയോചിത ഇടപെടലുകൾ ഫലം കണ്ടുവെന്ന് എംപ്ലോയീസ് ഫെഡറേഷൻ (സിഐടിയു) നേതാവായ ---- വാട്സാപ് ഗ്രൂപ്പിലിട്ട സന്ദേശത്തിൽ ഉണ്ടായിരുന്നു. മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി കുറിപ്പ് എഴുതിയതു വരെ ചൂണ്ടിക്കാട്ടിയാണു യൂണിയൻ നേതാവിന്റെ സന്ദേശം വന്നത്.

വിഷയം വിവാദമായതിനെ തുടർന്ന്, സന്ദേശം സംസ്ഥാനതലത്തിൽ ചർച്ചയാക്കരുതെന്നുംനേതൃത്വം കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കുമെന്നും ----- വീണ്ടും അറിയിച്ചിരുന്നു. രിപ്പാട്ടെ താലൂക്ക് ആശുപത്രി റൂം യൂണിയൻ ആഫീസ് ആക്കിയതിൽ നടപടി നേരിട്ട --- ഇപ്പോൾ മാവേലിക്കര ഗവ. ആശുപത്രിയിലെ പേ വാർഡിലാണ് ജോലി ചെയ്യുന്നത് .