ലോകം മഹാമാരിയിൽ വ്യാകുലപ്പെട്ടു നിൽക്കുന്ന ഈ സമയത്ത്, സാന്ത്വന സ്പർശമായി മാതാ അമൃതാന്ദമയി ഗീതങ്ങൾ . പ്രത്യാശയുടെയും ,കാരുണ്യത്തിന്റെയും ഐക്യത്തിന്റെയും മാതൃസ്വരമായ മാതാ അമൃതാന്ദമയിദേവിയുടെ തത്വങ്ങളും ,നിരവധി കാരുണ്യ പ്രവർത്തനങ്ങൾക്ക്,നിരവധി ജീവിതങ്ങൾക്ക് പ്രകാശം പരത്തുന്ന അമ്മയുടെ കർമ്മനിരതമായ ജീവിതത്തിനു മുൻപിൽ ആദരവോടെ സമർപ്പിക്കുന്ന ഈ ഗാനസമാഹാരം നിർമ്മിച്ചിരിക്കുന്നത് പഞ്ചമം ക്രീയേഷൻസ് ആണ്.

പ്രശസ്ത ഗാന രചയിതാവായ ശ്രീകുമാരൻ തമ്പി രചന നിർവഹിച്ച 'നിഴലായി' എന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നത് കുമാരി വൈഷ്ണവി ജയേഷ് ആണ്. ഡോക്ടർ ശ്രീജ ജയേഷ് രചന നിർവഹിച്ച 'നിരൂപമ സ്‌നേഹമേ' എന്ന ഗാനം സംഗീതം ചെയ്തിരിക്കുന്നത് ഡോക്ടർ ജയേഷ് കുമാർ ആണ്. സി.എസ്സ്.സനൽകുമാർ ഓർക്കസ്‌ട്രേഷനും പ്രോഗ്രാമിങ്ങും നിർവഹിച്ചിരിക്കുന്ന ഗാനം റെക്കോർഡ് ചെയ്തിരിക്കുന്നത് ആലപ്പുഴ ഗാനപ്രിയ റെക്കോർഡിങ് സ്റ്റുഡിയോയിൽ ആണ്.

പ്രശസ്ത സംഗീതജ്ഞനായ ജോസി ആലപ്പുഴ പുല്ലാങ്കുഴൽ വായിച്ചിരിക്കുന്ന ഹൃദയാമൃതത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ഡോക്ടർ ജയേഷ് കുമാർ ആണ്. മാതാ അമൃതാന്ദമയി ദേവി ഭക്തരായ ഡോക്ടർ ജയേഷ് കുമാറും കുടുംബവും, ഈ ലോകത്തിനു അനസ്യൂതം 'അമ്മ ചെയ്തു കൊണ്ടിരിക്കുന്ന പുണ്യ പ്രവർത്തികൾക്ക് വേണ്ടി സമർപ്പിക്കുന്നു ഈ ഗാനോപഹാരം. പ്രാർത്ഥന നിർഭമായ മനസ്സോടെ, നിരവധി ഹൃദയങ്ങളിൽ നന്മയുടെ, സാന്ത്വനത്തിന്റെ ദീപം ജ്വലിക്കുവാൻ ഈ ഗാനമാലക്ക് കഴിയും എന്ന് ഡോക്ടർ ജയേഷ് കുമാർ പ്രത്യാശ പ്രകടിപ്പിച്ചു.

ആദ്യ ഗാനമായ 'നിരുപമ സ്‌നേഹമേ ' ഓഗസ്റ്റ് ഇരുപതു, വ്യാഴാഴ്ച പഞ്ചമം ക്രീയേഷൻസിന്റെ യുട്യൂബ് ചാനലിൽ റിലീസ് ചെയ്യും. രണ്ടാമത്തെ ഗാനം ഓഗസ്റ്റ് ഇരുപത്തി ഏഴ് വ്യാഴാഴ്ചയും റിലീസ് ചെയ്യും.