കോഴിക്കോട്: ആശിഖ് അബു പൃഥ്വിരാജിനെ നായകനാക്കി വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെകുറിച്ചുള്ള സിനിമ പ്രഖ്യാപിച്ചതോടെ സോഷ്യൽ മീഡിയയിൽ വലിയ പുകിലായിരുന്നു. ഇതിന് പിന്നാലെ മലബാർ ലഹളയെ കുറിച്ചുള്ള സിനിമ നിർമ്മിക്കുമെന്ന് അലി അക്‌ബറും പ്രഖ്യാപിക്കുകയുണ്ടായി. സിനിമാ നിർമ്മാണത്തിനുള്ള പണം കണ്ടെത്തുന്നതു സോഷ്യൽ മീഡിയ വഴിയാണ്.

സിനിമാ നിർമ്മാണത്തിനായുള്ള പണം ജനങ്ങളിൽ നിന്നും സ്വീകരിച്ചാണ് അദ്ദേഹം പ്രോജക്ടുമായി മുന്നോട്ടു പോകുന്നത്. എന്നാൽ അദ്ദേഹത്തിന്റെ സിനിമാ മോഹത്തെ എതിർക്കുന്നവർ പണപ്പിരിവിനെ കുറിച്ച് നിരവധി ആരോപണങ്ങളാണ് നിരന്തരം ഉന്നയിച്ചിരുന്നത്. ഇതോടെ ഓരോ ദിവസവും തന്റെ അക്കൗണ്ടിൽ വരുന്ന തുകയെ കുറിച്ചുള്ള കണക്ക് വിവരങ്ങളും അലി അക്‌ബർ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പുറത്ത് വിടാറുണ്ട്. ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിനാവശ്യമായ വസ്തുക്കൾ ശേഖരിക്കുന്ന തിരക്കിലാണ് അലി അക്‌ബർ. ഇതു സംബന്ധിച്ച് താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് ഫേസ്‌ബുക്കിലെഴുതുകയാണ് അദ്ദേഹം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: 

ആൾക്കൂട്ടത്തിലും ചിലപ്പോൾ ഒറ്റപ്പെട്ടതായി തോന്നും,സമകാലിക സംഭവങ്ങളിൽ ട്രോളിയും, വെട്ടിനു പത്തുവെട്ട് തിരികെ കൊടുത്തും ആസ്വദിച്ചു പോയിരുന്നതായിരുന്നു ജീവിതം....1921 ഏറ്റെടുത്തപ്പോൾ മുതൽ വല്ലാത്ത ഗൗരവം വന്നു...വലിയൊരു ചുമടുമായി നടക്കുകയാണ് ഞാൻ.....വളരെയധികം സമയം ഗൂഗിളിൽ തിരയേണ്ടി വരുന്നു... ഗൂർക്ക കത്തി, തൊപ്പി ബാഡ്ജസ്..... ഇങ്ങിനെ നൂറുകൂട്ടം...എത്ര കുറഞ്ഞു കിട്ടും... എവിടെ കിട്ടും ഇങ്ങിനെ തിരഞ്ഞു തിരഞ്ഞു ഉറക്കത്തിലും അത് തന്നെയായി 1f61fഞാൻ രണ്ടു ദിവസം fb യിൽ നിന്നും മാറിയാൽ വരവ് നിൽക്കും...വന്നതിന്റെ രേഖ നോക്കണം വിവരം ഡോണറെ അറിയിക്കണം അങ്ങിനെ നല്ല പുകിലാ....ഇതിനിടയിലും ചില വിളികളും, മെസ്സേജ്കളും ഊർജ്ജം നൽകും...എല്ലാവരും ഇലക്ഷൻ ചൂടിലേക്ക് മാറി..നാളെ വരാമെന്നു പറഞ്ഞാൽ രണ്ടാഴ്ച കഴിഞ്ഞ് നോക്കിയാൽ മതി...കോവിടാണെങ്കിൽ അതിന്റെ പണി അനസ്യൂതം തുടരുന്നു...സുഡാപ്പികൾ അളിഞ്ഞ കുരുവും കൊണ്ട് പിന്നാലെ ന്താ രസം...ല്ലേ...ഇങ്ങിനെയൊക്കെ ഒന്നെഴുതിയില്ലെങ്കിൽ പ്രാന്തായിപ്പോകും...എല്ലാം നന്നായി വരും.... വരണം...അതിന് ഏറെ പേരുടെ പ്രാർത്ഥനയുണ്ട്..ഒരുപക്ഷെ ഇപ്പോൾ എന്നേ മുൻപോട്ടു കൊണ്ടുപോകുന്നത് ആ പ്രാർത്ഥനയാണ്...ചില കാര്യങ്ങൾക്കാണ് ഏറെ പ്രയാസം, 1921ലെ കാക്കിയും മറ്റും കുഴപ്പിക്കുന്നു... പോളിമിക്‌സ് ധാരാളം കിട്ടാനുണ്ട് കോട്ടൺ ഒടുക്കത്തെ വില... ഇപ്പോൾ അതിന്റെ ചുറ്റിക്കളിയിലാ...കാപ്പണം കൊണ്ട് ഒന്നരപ്പണത്തിന്റെ ജോലി ചെയ്യണം.... ഇതൊക്കെ ഒരു ത്രില്ലാ...ഈകുത്തിക്കുറിക്കുന്നത്വെറുതെ കുറച്ചു ഭാരം ഇറക്കിവയ്ക്കാനാ അത്ര കരുതിയാൽ മതി...ഇത് വരെ നിങ്ങൾ കൂടെ നിന്നത് തന്നെ വലിയ കാര്യം... കേവലം ഒരു വ്യക്തി എന്ന നിലയ്ക്ക് എന്റെ വാക്കുകൾക്ക് ഗൗരവം നൽകി നമ്മുടെ ഫണ്ട് ഒരു കോടിയോടടുക്കുമ്പോൾ എന്നിൽ നിങ്ങൾ കാണിച്ച വിശാസത്തിന് എങ്ങിനെ നന്ദി പറയണം എന്നറിയില്ല... നിങ്ങളർപ്പിച്ച വിശ്വാസത്തിൽ കടുക്മണിത്തൂക്കം അശ്രദ്ധ എന്നിൽ നിന്നും ഉണ്ടാവാൻ പാടില്ല... അതാണ് ഭാരം കൂട്ടുന്നത്...സ്‌ക്രിപ്റ്റ് ഏകദേശരൂപമായി, കുറച്ചു ദിവസങ്ങൾക്ക് ശേഷമേ ഇനി അതിലേക്ക് പൂർണ്ണമായും തിരിയുകയുള്ളു...ഷൂട്ടിംഗിന് ആവശ്യമായ സകലതും നമുക്ക് ഡിസംബറോടെ തയ്യാറാക്കി വയ്ക്കണം...ഒരു ഗാനമെഴുതാൻ ശ്രീ. S.രമേശൻ നായരോട് അഭ്യർത്ഥിച്ചിട്ടുണ്ട്....ഞാൻ തിരക്കിലാണ്.... നിങ്ങളും തിരക്കിലാവട്ടെ...എല്ലാം മംഗളമായി ഭവിക്ക തന്നെ ചെയ്യും...നന്ദി.അലിഅക്‌ബർ