തിരുവനന്തപുരം: കഴിഞ്ഞ മാസമാണ് ബിജെപിയിലെ ഏല്ലാ ഔദ്യോഗിക സ്ഥാനങ്ങളും സംവിധായകൻ അലി അക്‌ബർ ഒഴിഞ്ഞത്. പക്ഷങ്ങളില്ലാതെ മുന്നോട്ടുപോകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. അഴിമതിമുക്തമാണ് കേന്ദ്രത്തിലെ മോദി സർക്കാരെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. മുമ്പ് ഭരിച്ച യുപിഎ സർക്കാരിനെ പോലെ മോദി സർക്കാർ ജനങ്ങളുടെ പോക്കറ്റടിക്കുന്നില്ല. അടിച്ചാലും അതിന്റെ ഇരട്ടി പോക്കററിൽ ഇട്ടുതരും. സംസ്ഥാന സർക്കരിനെയും അദ്ദേഹം വിമർശിക്കുന്നു.

അലി അക്‌ബറിന്റെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എന്റെ പോക്കറ്റ് ചോർന്നപ്പോഴും ഞാനദ്ദേഹത്തെ ചേർത്തു പിടിച്ചിട്ടുണ്ട് കാരണം എന്റെ പോക്കറ്റ് അദ്ദേഹം ചോർത്തിയത് അദ്ദേഹത്തിന്റെ പോക്കറ്റ് നിറയ്ക്കാനായിരുന്നില്ല, എന്റെ പോക്കറ്റിൽ നിന്നും ചോർത്തിയത് റോഡായും പാലമായും ആശുപത്രിയായും വിദ്യാഭ്യാസ സ്ഥാപനങ്ങളായും ഞാൻ എന്റെ കണ്ണുകൊണ്ട് കണ്ടു, ജൻധൻ അക്കൗണ്ടിലേക്ക് ഒഴുകിയത് എന്റെ പോക്കറ്റിൽ നിന്നും എടുത്തതായിരുന്നു, എനിക്ക് നൽകിയ വാക്‌സിനിലും ഞാനതു കണ്ടു,സംവത്സരങ്ങൾ ഭരിച്ച കോൺഗ്രസുകാരൻ ഇങ്ങിനെ രാജ്യത്തിനു തിരിച്ചു നൽകിയിട്ടുണ്ടോ? അവർ പോക്കറ്റടിച്ച പണം എങ്ങോട്ട് പോയി 'ചില വായിൽ പോയി,'കോവിഡ് ദുരന്തത്തിൽ കേരള സർക്കാർ പോക്കറ്റ് മാത്രമല്ല കൊള്ളയടിച്ചത് അണ്ടാവു വരെ കൊണ്ടുപോയി, രണ്ടായിരം ഫൈനിട്ട് 450 രൂപയുടെ കിറ്റ് തന്നു സുഖിപ്പിച്ചു, ബെവ്കോ, ലോട്ടറി, പെട്രോൾ ഇതിലൂടെ കൊള്ളയടിച്ച പണം ശമ്പളമായി വിഴുങ്ങി ഏമ്പക്കം വിടുന്ന സർക്കാർ മോദിയെ പോക്കറ്റടിക്കാരൻ എന്ന് വിളിക്കുന്നു, സ്വപ്നയും സ്വപ്നവും എന്ന വിഷയത്തിൽ ഡോക്ടറേറ്റ് എടുക്കാൻ ശ്രമിക്കുന്നതാണ് മന്ത്രിമാർക്ക് നല്ലത്, സർക്കാർ തോറ്റ കേസിൽ അപ്പീൽ പോയ പണമുണ്ടായിരുന്നെങ്കിൽ ഒരാശുപത്രി പണിയാമായിരുന്നു...മോദി തന്ന പണം പേര് മാറ്റി സ്വന്തമാക്കുന്ന നികൃഷ്ട ജന്മങ്ങൾ അദ്ദേഹത്തെ ഊതുന്നു ??

മോദി പൊക്കറ്റടിക്കാരനെങ്കിൽ എനിക്കാ പോക്കറ്റടിക്കാരനെ ഇഷ്ടമാണ്, കാരണം അടിച്ചുമാറ്റിയതിന്റെ ഇരട്ടി പോക്കറ്റിലിട്ടു തരും...മരുന്നിനു പണമില്ലാതെ മരണശയ്യയിൽ കിടക്കുന്നവന്റെ മടിത്തട്ടു തപ്പുന്ന ഇടതു സർക്കാറിനെക്കാൾ ആ പോക്കറ്റടിക്കാരനെ എനിക്കിഷ്ടമാണ്.
മോദി ചങ്കാണ് ചങ്കുറപ്പുള്ളവനാണ്