മുംബൈ:ഒടിടി പ്ലാറ്റ്‌ഫോമുകൾ ഇന്ത്യയിൽ നിലയുറപ്പിക്കാൻ തുടങ്ങിയതോടെ ഉപഭോക്താക്കളെ കൈയിലെടുക്കാനുള്ള മത്സരവും ശക്തമായി. മുമ്പ് ടെലിഫോൺ മേഖലയിലാണ് കമ്പനികൾ തമ്മിലുള്ള ഇത്തരം മത്സരം. ഇതിനു പിന്നാലെയാണ് ഒടിടിയിലും 'ഫ്രീസൂനാമി'ക്ക് തുടക്കമിട്ടിരിക്കുന്നത്. നെറ്റ്ഫ്‌ളിക്‌സ് തുടക്കമിട്ട സൗജന്യം ഇപ്പോൾ ആമസോൺ പ്രൈം ഏറ്റെടുത്തു കഴിഞ്ഞു. ആമസോൺ പ്രൈം വിഡിയോ 30 ദിവസത്തെ സൗജന്യ സേവനം നൽകിയാണ് ആമസോൺ പ്രൈം ഇപഭോക്താക്കളെ കൈയിലെടുക്കുന്നത്. നേരത്തെ മുൻനിര ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സ് രണ്ട് ദിവസത്തെ സൗജന്യ സേവനം നൽകിയിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ആമസോൺ പ്രൈമിന്റെയും നീക്കം

ആമസോൺ പ്രൈം വിഡിയോയുടെ പുതിയ പരസ്യത്തിൽ 30 ദിവസത്തെ സൗജന്യ സ്ട്രീമിങ് നൽകുമെന്ന് കാണിക്കുന്നുണ്ട്. 'രണ്ട് ദിവസത്തേക്ക് എന്ത്? 30 ദിവസത്തേക്ക് ഫ്രീ ട്രയൽ തുടങ്ങൂ' എന്നാണ് ആമസോൺ പ്രൈം വിഡിയോയുടെ ട്വിറ്റർ പേജിലെ കുറിപ്പിൽ പറയുന്നത്. എതിരാളിയായ നെറ്റ്ഫ്‌ളിക്‌സ് വാഗ്ദാനം ചെയ്ത രണ്ട് ദിവസത്തെ ഫ്രീ സ്ട്രീം ഫെസ്റ്റിലിനെ നേരിടാനാണ് ആമസോൺ പ്രൈംമിന്റെ നീക്കമെന്ന് വ്യക്തമാണ്.

ഫെസ്റ്റ് ഇല്ല. ജസ്റ്റ് ഫാക്റ്റ്‌സ്,' എന്നൊരു ട്വീറ്റും ആമസോൺ പ്രൈമിന്റെ ട്വിറ്റർ പേജിലുണ്ട്. ഡിസംബർ 5, 6 തിയതികളിലാണ് നെറ്റ്ഫ്‌ളിക്‌സ് സൗജന്യ സ്ട്രീമിങ് സേവനം നൽകിയത്. നെറ്റ്ഫ്‌ളിക്‌സ് ഈ ഓഫറിനെ 'സ്ട്രീമിങ് ഫെസ്റ്റ്' എന്ന് ലേബൽ ചെയ്ത് ക്യാംപെയ്ൻ നടത്തുകയും വിപുലമായ മാർക്കറ്റിങ് പ്രവർത്തനങ്ങൾക്ക് തുടക്കമിടുകയും ചെയ്തിരുന്നു.