ന്യൂഡൽഹി: ആമസോൺ പ്രൈം മെമ്പർഷിപ്പ് ചാർജ് കുത്തനെ കൂട്ടി. വാർഷിക ചാർജ് 500 രൂപയാണ് ഉയർത്തിയത്. ത്രൈമാസ, പ്രതിമാസ ചാർജുകളും വർധിപ്പിച്ചിട്ടുണ്ട്.

വാർഷിക മെമ്പർഷിപ്പ് ചാർജ് നിലവിൽ 999 രൂപയാണ്. ഇത് 1499 ആയി ഉയർത്തിയതായി ആമസോണെ ഉദ്ധരിച്ചുകൊണ്ടുകൊണ്ടുള്ള റിപ്പോർട്ടുകൾ പറയുന്നു. ത്രൈമാസ ചാർജ് 329ൽ നിന്ന് 459 ആയി വർധിപ്പിച്ചു. പ്രതിമാസ ചാർജ് 129ൽനിന്ന് 179 ആക്കി.

പ്രൈം വിഡിയോയിലെ ഉള്ളടക്കം, ആമസോൺ മ്യൂസിക്, പ്രൈറീഡിങ്ങിൽ പുസ്തകങ്ങൾ എന്നിവ പ്രൈം മെമ്പർഷിപ്പിൽ സൗജന്യമായി ലഭിക്കും. ആമസോൺ ഷോപ്പിങ്ങിൽ ഡെലിവറി സൗജന്യമാണ്. പ്രൈം അംഗങ്ങൾക്കു മാത്രമുള്ള പ്രത്യേക ആനുകൂല്യങ്ങളുമുണ്ട്.

അഞ്ചു വർഷം മുമ്പാണ് ആമസോൺ പ്രൈം ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയത്.