പാലക്കാട്: അമ്പലപ്പാറയിൽ ചിക്കൻ മാലിന്യ നിർമ്മാർജന ഫാക്ടറിയിൽ വൻ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയിൽ ഫാക്ടറിയിലെ ഓയിൽ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടം. മണ്ണാർക്കാട് ഫയർ ഫോഴ്‌സ് അംഗങ്ങൾക്കും നാട്ടുകാർക്കും പൊള്ളലേറ്റു.

ഇരുപത്തിയാറ് പേർക്ക് പരിക്കേറ്റതായാണ് വിവരം.ഇതിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റവരെ കോഴിക്കോട് ബേബി മെമോറിയൽ ആശുപതിയിലേക്ക് മാറ്റും. മൂന്ന് മണിക്കൂറോളം എടുത്ത് ഫാക്ടറിയിലെ തീ അണച്ചു.