ഇടുക്കി: ആംബർഗ്രീസ് കേസിലെ മുഖ്യപ്രതിയെ തമിഴ്‌നാട്ടിൽ നിന്ന് വനപാലകർ പിടികൂടി. തമിഴ്‌നാട് ഉത്തമപാളയം കരിശപ്പെട്ടി ചിന്നമന്നൂർ സ്വദേശി ശരവണനെയാണ് എ സി എഫിന്റെ നേത്യത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം പിടികൂടിയത്.

മൂന്നാർ സ്വദേശി മുരുകന് കോടികൾ വിലമതിക്കുന്ന ആംബർഗ്രീസ് നൽകിയത് ഇയാളായിരുന്നു. ഒരാഴ്ച മുമ്പാണ് കോടികൾ വിലമതിക്കുന്ന ആംബർഗ്രിസുമായി അഞ്ച് പേരെ വനപാലകർ പിടികൂടിയത്.

തമിഴ്‌നാട്ടിൽ നിന്ന് എത്തിച്ച ആംബർഗ്രീസ് മൂന്നാറിലെ സ്വകാര്യ ഹോട്ടലിലെത്തിച്ച് കൈമാറ്റം ചെയ്യുന്നതിനിടെയായിരുന്നു അറസ്റ്റ്. തമിഴ്‌നാട് ദിന്ധുക്കൽ ജില്ല വത്തലഗുണ്ട് സ്വദേശിയായ മുരുകൻ രവികമാർ, തേനി ജില്ല വംശനാട് സ്വദേശിയായ വേൽമുരുകൻ, പെരിയകുളം സ്വദേശി സേതു, മൂന്നാർ സെവന്മല എസ്റ്റേറ്റ് സ്വദേശിയായ സേതു എന്നിവരായിരുന്നു പ്രതികൾ.

ഇവരെ ചോദ്യം ചെയ്യവെയാണ് മുഖ്യപ്രതി തമിഴ്‌നാട്ടിലാണുള്ളതെന്ന് കണ്ടെത്തിയത്. തുടർന്ന് മൂന്നാർ എ സി എഫ് സജീഷ് കുമാർ, ദേവികുളം റേഞ്ച് ഓഫീസർ അരുൺ മഹാരാജ പെട്ടിമുടി ഡപ്യൂട്ടി റേഞ്ച് ഓഫീസർ സുനിൽ എന്നിവരുടെ നേത്യത്വത്തിലുള്ള സംഘം തേനി എത്തമപാളയം ചിന്നമന്നൂർ കരിശപ്പെട്ടി സ്വദേശി ശരവണൻ (45) അറസ്റ്റ് ചെയ്തത്.

ഇയാളെ കൂടുതൽ ചോദ്യം ചെയ്തൽ മറ്റ് കാര്യങ്ങൾ അറിയാൻ സാധിക്കുകയുള്ളു. മൂന്നാർ റേഞ്ച് ഓഫീസർ ഹരീന്ഗ്രനാഥ് ബീറ്റ് ഓഫീസർമാരായ യാസർ രാജേഷ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.