ബെല്‍വില്‍ (ഒന്റാറിയോ, കാനഡ): സെന്റ് കുര്യാക്കോസ് സീറോ മലബാര്‍ പള്ളിയിലെ സംയുക്ത തിരുനാള്‍ ആഘോഷം ഓഗസ്റ്റ് 16 മുതല്‍ 18 വരെ ആചരിക്കുന്നു. ഓഗസ്റ്റ് 16 വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിക്ക് വി. ഫാദര്‍ ജോണി കുന്നത്ത് കൊടിയേറ്റുന്നു. തുടര്‍ന്ന് പൂര്‍വികരുടെ അനുസ്മരണം, വിശുദ്ധ കുര്‍ബാന, ആരാധന ഉണ്ടായിരിക്കുന്നതാണ്. രണ്ടാം തിരുനാള്‍ ദിനമായ ഓഗസ്റ്റ് 17 ശനിയാഴ്ച രാവിലെ മുതല്‍ ഇടവക മുഴുവനും ചേര്‍ന്നുള്ള തിരുനാള്‍ ഒരുക്കങ്ങള്‍ നടത്തുകയും വൈകീട്ട് ഏഴുമണിക്ക് വിശുദ്ധ കുര്‍ബാനയും രൂപം വെഞ്ചിരിപ്പും ഉണ്ടായിരിക്കും.

പ്രധാന തിരുനാള്‍ ദിനമായ ഓഗസ്റ്റ് 18 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് പ്രസുദേന്തി വാഴ്ചയോടുകൂടി തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കം ആവുകയും റവ. ഫാദര്‍ ബൈജു ചാക്കേരിയുടെ മുഖ്യ കാര്‍മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ സമൂഹബലിയും, പ്രദക്ഷിണവും, നേര്‍ച്ച ഭക്ഷണവും ഉണ്ടായിരിക്കുന്നതാണ്.

പെരുന്നാളിനോടനുബന്ധിച്ച് സി കെ ബീറ്റ്സ് ചാത്തം നയിക്കുന്ന ശിങ്കാരിമേളം, ഓഷോവ ഓവന്‍ ഫ്രഷ് ഒരുക്കുന്ന പ്രത്യേക ലൈവ് തട്ടുകടയും, തുടര്‍ന്ന് ഇന്‍ഫിനിറ്റി ടൊറന്റോ അവതരിപ്പിക്കുന്ന മനസ്സിനും കുളിര്‍മയേകുന്ന ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്.

AI തിരുനാള്‍ Promo video -https://www.facebook.com/reel/1540046476918632 "'