തിരുവനന്തപുരം: ഭാര്യയും കാമുകനും ചേർന്ന് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനാട് സ്വദേശി അരുൺ (36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കുളപ്പട മുണ്ടിയോട് ചൊവാഴ്ച രാത്രി പത്തു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ അഞ്ജു(26), കാമുകനും അരുണിന്റെ സുഹൃത്തുമായ ശ്രീജു(30) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

അരുണും ഭാര്യ അഞ്ജുവും നിയമപരമായി വിവാഹ മോചനം നേടിയിരുന്നില്ലെങ്കിലും വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനിടയിലാണ് അഞ്ജു, ശ്രീജു എന്ന യുവാവുമായി അടുക്കുന്നത്. ഇരുവരും ഒരുമിച്ച് താമസിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇക്കാര്യം അരുൺ എതിർത്തതാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇന്നലെ രാത്രി അരുണിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് ശ്രീജുവും അഞ്ജുവും ചേർന്ന് കൊലപ്പെടുത്തുന്നത്. ഇരുവരേയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് ഇയാളുടെ ഭാര്യ അഞ്ജു(26), കാമുകനും അരുണിന്റെ സുഹൃത്തുമായ ശ്രീജു(30) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.