കൊച്ചി: ട്രാൻസ്‌ജെന്റർ ആക്ടിവിസ്റ്റ് അനന്യ കുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്‌ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഇടപ്പള്ളി ലുലുമാളിന് സമീപമുള്ള ഫ്ളാറ്റിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റേഡിയോ ജോക്കി അവതാരക എന്ന നിലയിൽ പ്രശസ്തയാണ് അനന്യ. മരണകാരണം വ്യക്തമല്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ പറ്റിയ പിഴവ് മൂലം താൻ ശാരീരിക അസ്വസ്ഥതകൾ അനുഭവിക്കുന്നുണ്ടെന്ന് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കെതിരെ കഴിഞ്ഞയാഴ്ച അനന്യ പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇതിന് ശേഷമാണ് മരണം. അതുകൊണ്ട് തന്നെ ആത്മഹത്യയ്ക്കുള്ള സാധ്യത ഏറെയാണ്.

സംസ്ഥാനത്തെ ആദ്യ ട്രാൻസ് സ്ഥാനാർത്ഥിയെന്ന വിശേഷണത്തോടെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വേങ്ങരയിൽ നിന്നും മത്സരിക്കാൻ പ്രചാരണമടക്കമാരംഭിച്ചിരുന്നു. എന്നാൽ ടിക്കറ്റ് നൽകിയ ഡിഎസ്ജിപിയുമായുള്ള അഭിപ്രായഭിന്നതകളേത്തുടർന്ന് മത്സരരംഗത്തുനിന്നും പിന്മാറിയിരുന്നു.