തിരുവനന്തപുരം: ജനുവരി മൂന്നുമുതൽ അങ്കണവാടികൾ തുറക്കും. സുരക്ഷ ഉറപ്പാക്കുന്നതിനായി കോവിഡ് മാനദണ്ഡങ്ങൾ ഉൾപ്പെടെ കുരുന്നുകൾ അങ്കണവാടികളിലേക്ക് എന്ന പേരിൽ പ്രത്യേക മാർഗനിർദേശങ്ങൾ സംസ്ഥാന വനിത-ശിശു വികസന വകുപ്പ് പുറത്തിറക്കി.

9:30 മുതൽ 12:30 വരെ എന്ന നിലയിൽ പ്രവർത്തനം ക്രമീകരിക്കാനാണ് നിർദ്ദേശം. 1.5 മീറ്റർ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താൻ. ശനിയാഴ്ചകൾ പ്രവൃത്തി ദിനമായിരിക്കും. ആദ്യഘട്ടത്തിൽ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15നു മുകളിൽ കുട്ടികളുള്ള അങ്കണവാടികളിൽ രക്ഷാകർത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കണം.

ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും രണ്ട് ഡോസ് വാക്‌സിനും സ്വീകരിക്കണം. രക്ഷാകർത്താക്കൾ അങ്കണവാടിയിൽ പ്രവേശിക്കരുത്.