കൊച്ചി: രാജ്യത്തെ മുൻനിര റീട്ടെയിൽ ബ്രോക്കിങ് സ്ഥാപനങ്ങളിലൊന്നായ എയ്ഞ്ചൽ ബ്രോക്കിങിന്റെ ഐപിഒ സെപ്റ്റംബർ 22 മുതൽ 24 വരെ നടത്തും. പത്തു രൂപ മുഖവിലയുള്ള ഓഹരികളുടെ പ്രൈസ് ബാൻഡ് 305 രൂപ മുതൽ 306 രൂപ വരെയാണ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 49 ഓഹരികളും തുടർന്ന് അതിന്റെ ഗുണിതങ്ങളായും അപേക്ഷിക്കാം. 600 കോടി രൂപ വരെയുള്ള ഈ ഐപിഒയിൽ 300 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും 300 കോടി രൂപ വരെയുള്ള പ്രമോട്ടർമാരുടേയും നിക്ഷേപകരുടേയും വിൽപനയും ഉൾപ്പെടും. ഓഹരികൾ എൻഎസ്ഇയിലും ബിഎസ്ഇയിലും ലിസ്റ്റു ചെയ്യും.