തിരുവനന്തപുരം: നടൻ അനിൽ നെടുമങ്ങാട് മരണപ്പെട്ട് ദിവസം ഒന്ന് പിന്നിടുമ്പോഴും ആ മരണം ഏൽപ്പിച്ച ആഘാതത്തിൽ നിന്നും മലയാള സിനിമാ ലോകവും പ്രേക്ഷകരും ഇനിയും മുക്തരായിട്ടില്ല. നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച് പ്രതീക്ഷ നൽകി നിൽക്കുമ്പോഴാണ് അനിലിന്റെ ആക്‌സമികമായ വേർപാട്. അനിലിന്റെ ഫേസ്‌ബുക്കിലെ പഴയ പോസ്റ്റുകൾ റീഷെയർചെയ്തും ഫോട്ടോ അപ്‌ലോഡ് ചെയ്തുമൊക്കെയാണ് ആരാധകരും സിനിമ പ്രവർത്തകരും അനിലിന് ആദരാഞ്ജലി അർപ്പികുന്നത്.

ഇപ്പോഴിതാ അനിൽ നെടുമങ്ങാടിന്റെ അവസാന നിമിഷങ്ങളുടെ ചിത്രങ്ങൾ പങ്കുവച്ച് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻഎം ബാദുഷയും രംഗത്തെത്തി.അനിൽ കുളിക്കുമ്പോൾ അദ്ദേഹത്തിന്റെ സുഹൃത്തെടുത്ത ചിത്രങ്ങളാണ് ബാദുഷ ഫേസ്‌ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.

ഇന്നലെ വൈകിട്ട് തൊടുപുഴ മലങ്കര ഡാമിൽ വച്ചാണ് അനിൽ നെടുമങ്ങാട് മുങ്ങിമരിച്ചത്. ഡാം സൈറ്റിൽ കുളിങ്ങാനിറങ്ങിയ അനിൽ കയത്തിൽപ്പെട്ടു പോകുകയായിരു ന്നു. പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനായിട്ടാണ് അനിൽ തൊടുപുഴയിൽ എത്തിയത്.ഷൂട്ടിങ് സെറ്റ് കാണാനായിട്ടാണ് അനിലും സുഹൃത്തുക്കളും വൈകിട്ട് മലങ്കര ഡാമിൽ എത്തിയത്. തുടർന്ന് കുളിക്കാൻ ഇറങ്ങുകയായിരുന്നു. നീന്തൽ അറിയാമായിരുന്ന അനിൽ കയത്തിൽപ്പെട്ടു പോകുകയായിരുന്നു.