കൊച്ചി: വീട്ടുപടിക്കൽ താൽക്കാലിക എമർജൻസി സർവീസുമായി മൃഗസംരക്ഷണ വകുപ്പ്. 2013-14 ൽ എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതിയിൽ രാത്രികാലങ്ങളിൽ കർഷരുടെ വീട്ടിൽ സേവനം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. രാത്രികാല എമർജൻസി ഡോക്ടർമാരുടെ ഡ്യൂട്ടിസമയം വൈകിട്ട് 6 മുതൽ രാവിലെ 6 വരെയാണ്.

എന്നാൽ 24 മണിക്കൂറും സർവീസ് നൽകുന്ന എറണാകുളം ജില്ലാ വെറ്ററിനറി കേന്ദ്രം, മൂവാറ്റുപുഴ വെറ്ററിനറി പോളിക്ലിനിക്ക് പോലുള്ള സ്ഥാപനങ്ങളിൽ ഡ്യൂട്ടി ടൈം വൈകിട്ട് 8 മുതൽ രാവിലെ 8 വരെയാണ്. പശുക്കളുടെ പ്രസവം, ഗർഭപാത്രം തള്ളൽ എന്നിങ്ങനെ സങ്കീർണ്ണമായ ചികിത്സ വേണ്ടിവരുമ്പോൾ രാത്രികാല എമർജൻസി സർവീസ് കർഷകർക്കു വളരെ സഹായകരമാണ്. രാത്രികാല സർവീസിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരുടെ പേരും ബ്ലോക്കും ഫോൺനമ്പറും ചുവടെ:

ഡോ. അൽ.യസഹ് ഉസ്മാൻ-മൂവാറ്റുപുഴ- 9048013439, ഡോ. നിഖിൽ ജോളി-അങ്കമാലി-9048719990, ഡോ. ശ്രീദേവ് രാജേന്ദ്രൻ- വൈപ്പിൻ-7025750604, ഡോ. ഹരിപ്രിയ മോഹൻ- കൊച്ചി- 7356152534, ഡോ. ചന്ദ്രകാന്ത്. യു-ആലങ്ങാട്- 7014484813, ഡോ. സെബാസ്റ്റ്യൻ-വാഴക്കുളം- 7907652114, ഡോ. അജ്ഞലക്ഷ്മി.ഡി.നാഥ്- കൂവപ്പടി- 9497341958, ഡോ. ശ്രീജിത്ത് ഉത്തമൻ-പറവൂർ-9496800705, ഡോ.എ.ടി അഖിൽ-ഇടപ്പിള്ളി- 7736621407, ഡോ.കെ.എ ഷറഫുദ്ദീൻ-കോതമംഗലം-9496130451, ഡോ.എം.സി മുഫീദബീഗം- മുളന്തുരുത്തി- 9497387195, ഡോ. അദീന സേവ്യർ-പാറക്കടവ്-9400741214, ഡോ.എം.എച്ച് ആഷിഖ് ഹമീദ്- വടവ്കോട്-8281664253.