ദുബായ്: അതിസമ്പന്നതയിൽനിന്ന് ഒരു സുപ്രഭാതത്തിൽ ദുരിതക്കയത്തിലേക്ക് വഴുതിവീണതാണ് ആലപ്പുഴ കണ്ടല്ലൂർ സ്വദേശിനി അനിത ബാലുവിന്റെ (46) ജീവിതം. ഒരുകാലത്ത് ആഡംബരവീടും വാഹനങ്ങളും ദുബായ്, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെല്ലാം നൂതനസൗകര്യങ്ങളോടെ ഓഫീസുകളും കോടിക്കണക്കിന് രൂപയുടെ സ്വത്തും സ്വന്തമായിരുന്നു അനിതയ്ക്ക്. ഈ അനിതയാണ് സുമനസ്സുകളുടെ കാര്യുണ്യം തേടുന്നത്. ഭർത്താവിന്റെ ചതിയാണ് എല്ലാത്തിനും കാരണം.

നാട്ടിലും ഏറെ സ്വത്തുക്കൾ ഉണ്ടായിരുന്നു അവർക്ക്. 20 വർഷമായി അനിത യു.എ.ഇ. യിലുണ്ട്. ആലപ്പുഴ മുതുകുളം സ്വദേശി ബാലുവാണ് ഭർത്താവ്. വിവാഹം കഴിഞ്ഞയുടൻ ഭർത്താവിനൊപ്പം ദുബായിലെത്തിയതാണ്. സ്വന്തമായി ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ് ആയിരുന്നു. 2000 ജീവനക്കാരുള്ള കമ്പനി. അനിതയും ബാലുവുമായിരുന്നു പ്രധാന ബിസിനസ് പങ്കാളികൾ. യു.എ.ഇ.യിലെ ബാങ്കുകളിൽനിന്ന് ബാലു എടുത്ത വായ്പ തിരിച്ചടവ് മുടങ്ങിയതോടെ അനിത ജയിലിലായി. പിന്നീട് മൂന്നുവർഷത്തെ ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങി.

നാട്ടിൽപോയ ഭർത്താവ് തിരിച്ചുവന്നതുമില്ല. വായ്പ അനിതയുടെ പേരിലാണോ അതോ അവർ ജാമ്യം നിന്നതാണോ എന്ന് പോലും ആർക്കും വ്യക്തമല്ല. പാസ്പോർട്ടും വിസയും കാലാവധി കഴിഞ്ഞു. സിവിൽകേസ് നിലനിൽക്കുന്നതിനാൽ യാത്രാവിലക്കുമുണ്ട്. രണ്ട് ആൺമക്കളുണ്ട്. ഒരു മകൻ ദുബായിലെ സ്‌കൂൾ ജീവനക്കാരനാണ്. മറ്റൊരു മകൻ നാട്ടിലും. മകൻ അമ്മയെ കാണാൻ ബർദുബായിൽ വരാറുണ്ട്. എന്നാൽ മകന്റെ കൈയിൽനിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ഇല്ലെന്ന വാശിയിലാണ്.

ഗായിക കൂടിയായിരുന്ന അനിത ഡോ. ഓമനക്കുട്ടിയുടെ ശിഷ്യയുമാണ്. എംജി ശ്രീകുമാറിന്റെ സഹോദരിയാണ് ഓമനക്കുട്ടി. എംജി ശ്രീകുമാറും ഇടയ്ക്ക് സഹായിക്കാമെന്ന് പറഞ്ഞു വന്നിരുന്നു. കേസെല്ലാം തീർത്തുകൊണ്ട് നിയമപരമായി താമസരേഖകൾ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാൻ അനിതയ്ക്ക് സാഹചര്യമൊരുക്കാനായി പരിശ്രമിക്കുകയാണ് ദുബായിലെ മലയാളികൾ. ചില സന്നദ്ധ സംഘടനകളും ഇതിന് വേണ്ടി മുന്നിലുണ്ട്.

ജീവിതത്തിൽ നിനച്ചിരിക്കാതെ ഏറ്റ തിരിച്ചടികൾ അനിതയെ തകർക്കുകയായിരുന്നു. എങ്കിലും നന്നായി ഇംഗ്ലീഷും മലയാളവും പറയും. വഴിയരികിൽ അലയുന്ന ഈ സ്ത്രീയുടെ വാർത്ത രണ്ട് മാസം മുമ്പും മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.

അനിതയ്ക്ക് രണ്ട് ആൺമക്കളുണ്ട്. ഒരു മകൻ ദുബായിലെ സ്‌കൂൾ ജീവനക്കാരനാണ്. മറ്റൊരു മകൻ നാട്ടിലും. മകൻ അമ്മയെ കാണാൻ ബർദുബായിൽ വരാറുണ്ട്. എന്നാൽ മകന്റെ കൈയിൽനിന്ന് പണംവാങ്ങുകയോ കൂടെ പോവുകയോ ചെയ്യാൻ തയ്യാറല്ല. ദുബായ് പൊലീസും സന്നദ്ധപ്രവർത്തകരുംഅനിതയ്ക്ക് സഹായം നൽകുന്നുണ്ട്. മറ്റൊരിടത്തേക്ക് മാറാനോ ഇന്ത്യൻ കോൺസുലേറ്റിലെ ഉദ്യോഗസ്ഥരടക്കം താത്കാലിക താമസയിടം അനുവദിച്ചിട്ടും അവിടെ എങ്ങും പോകാനോ കൂട്ടാക്കാതെ മാനസികമായി തകർന്ന അവസ്ഥയിലാണ് അനിത.

കേസെല്ലാം തീർത്തുകൊണ്ട് നിയമപരമായി താമസരേഖകൾ ശരിയാക്കി അനുയോജ്യമായ ജോലി ചെയ്ത് ജീവിക്കാൻ അനിതയ്ക്ക് സാഹചര്യമൊരുക്കാനായി പരിശ്രമിക്കുകയാണെന്ന് ഓർമ ദുബായ് ഭാരവാഹികൾ