കൊടകര: 'വീട്ടിൽ അമ്മ തനിച്ചാണ്, എനിക്ക് ഇന്നു തന്നെ മടങ്ങണം...' കൊച്ചിയിൽ ഹ്രസ്വചിത്രത്തിന്റെ ഷൂട്ടിങ് സ്ഥലത്തുനിന്നു ഡോ. അഞ്ജന ഷാജൻ തിരക്കിട്ടു മടങ്ങിയപ്പോൾ കൂട്ടുകാരിയും ഒപ്പം കൂടി. അഞ്ജനയുടെ അച്ഛൻ ഷാജൻ ആലുവയിലെ ജോലി സ്ഥലത്തായതിനാൽ അമ്മ ലതിക വീട്ടിൽ ഒറ്റയ്ക്കായിരുന്നു. സോഫ്റ്റ്‌വെയർ എൻജിനീയറായ സഹോദരൻ അർജുൻ കൊച്ചിയിലായിരുന്നു. അതുകൊണ്ടായിരുന്നു രാത്രിയിലെ യാത്ര. ഈ യാത്രയിൽ അഞ്ജനയ്‌ക്കൊപ്പം അൻസി കബീറും ഓർമ്മയായി. വാഹനാപകടത്തിൽ മരണപ്പെട്ട മിസ് കേരള 2019 അൻസി കബീർ, മിസ് കേരള 2019 റണ്ണറപ്പ് ഡോ.അൻജന ഷാജൻ എന്നിവരെ അനുസ്മരിച്ച് നടൻ ദുൽഖർ സൽമാൻ അടക്കം രംഗത്തു വന്നു.

ശനിയാഴ്ചയാണ് അഞ്ജന ആളൂരിലെ വീട്ടിൽനിന്നു കൊച്ചിയിൽ ഷൂട്ടിങ്ങിനെത്തിയത്. ചിത്രീകരണം പൂർത്തിയായപ്പോൾ വൈകി. മിസ് കേരള മത്സരത്തിലെ ജേതാവും കൂട്ടുകാരിയുമായ അൻസി കബീറിനൊപ്പം കാറിന്റെ പിൻസീറ്റിലിരുന്നായിരുന്നു യാത്ര. പ്ലസ്ടു വരെയുള്ള പഠനം ഹൈദരാബാദിലെ കേന്ദ്രീയ വിദ്യാലയത്തിൽ പൂർത്തിയാക്കിയ ശേഷമാണ് അഞ്ജന ബിഎഎംഎസ് പൂർത്തിയാക്കിയത്. കുറച്ചുനാൾ ബെംഗളൂരുവുവിലെ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചിരുന്നു. ആൻസിയും അഞ്ജനയുമായി അടുത്ത സൗഹൃദമായിരുന്നു. ഈ യാത്ര ഇരുവരുടേയും അന്ത്യയാത്രയുമായി.

അൻസി കബീർ വാഹനാപകടത്തിൽ മരിച്ച വിവരമറിഞ്ഞ മാതാവ് റസീന (48)കുഴഞ്ഞു വീണു. ഗുരുതരാവസ്ഥയിലായ ഇവരെ തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിതാവ് കബീർ വിദേശത്താണ്. ആറ്റിങ്ങൽ ആലങ്കോട്, പാലാകോണം അൻസി കൊട്ടേജിലാണ് അൻസിയും മാതാവും താമസിച്ചിരുന്നത്. കബീർ- റസീന ദമ്പതികളുടെ ഏകമകളാണ് മിസ് കേരള വിജയിയായ അൻസി കബീർ. തിങ്കളാഴ്ച പുലർച്ചെയാണ് മുൻ മിസ് കേരള അൻസി കബീർ (25), മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജൻ (26) എന്നിവർ സഞ്ചരിച്ചിരുന്ന കാർ ബൈക്കിൽ ഇടിച്ച് നിയന്ത്രണം വിട്ട് മറിഞ്ഞത്. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചു. നാലുപേരാണ് ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേരിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവർ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

2019 ലെ മിസ് കേരള മത്സരാർഥികളായിരുന്നു ഇരുവരും. ബൈക്കുമായി കൂട്ടിയിക്കാതിരിക്കാൻ പെട്ടെന്നു കാർ വെട്ടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നാണ് വിവരം. നാലുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. ഒപ്പമുണ്ടായിരുന്ന ഇവരുടെ സുഹൃത്തുക്കളായ രണ്ടു പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ എറണാകുളം മെഡിക്കൽ സെന്ററിൽ ചികിത്സയിലാണ്. ഇവർ സഞ്ചരിച്ച കാർ പൂർണമായും തകർന്നു. ഹ്രസ്വ ചിത്ര ഷൂട്ടിംഗിന് ശേഷം കൊച്ചിയിൽ ഒരു പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു അപകടം.

ൾ അൻജനയും ആൻസിയും സഞ്ചരിച്ചിരുന്ന കാർ എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻഹോട്ടലിനു മുന്നിൽ അപകടത്തിൽപ്പെടുകയായിരുന്നു. ഇടതുവശം ചേർന്നു പോയ ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാൻ കാർ വെട്ടിച്ചപ്പോൾ മരത്തിൽ ചെന്നിടിച്ചതാണ് ദുരന്തമായത്. മരിച്ചവരെ അനുസ്മരിച്ച് നടൻ ദുൽഖർ സൽമാൻ പങ്കുവച്ച കുറിപ്പും വൈറലായി. താരത്തിന്റെ പുതിയ ചിത്രമായ സല്യൂട്ടിൽ അൻജന അഭിനയിച്ചിരുന്നു. ടെലിവിഷൻ പരസ്യത്തിൽ അൻസിക്കൊപ്പവും ദുൽഖർ പ്രവർത്തിച്ചിട്ടുണ്ട്. ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന ഈ രണ്ട് കുട്ടികൾക്കുമൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചത് മഹത്തായ കാര്യമായി കാണുന്നുവെന്നും ഇവരുടെ കുടുംബാംഗങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നുവെന്നും താരം കുറിച്ചു.

'ചെറുപ്പക്കാരും ഊർജസ്വലരുമായിരുന്ന പെൺകുട്ടികൾക്കൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചത് മഹത്തായ കാര്യമായി ഞാൻ കാണുന്നു. സല്യൂട്ട് എന്ന സിനിമയിൽ അൻജന ഒരു ചെറിയ വേഷം ചെയ്തിരുന്നു. അൻസി എന്നോടൊപ്പം ഒരു ടിവി പരസ്യം ചെയ്തു. പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോകുന്ന അവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും േവണ്ടി ഞാൻ പ്രാർത്ഥിക്കുന്നു.'-ദുൽഖർ പറയുന്നു.