രുപതാം നൂറ്റാണ്ടിലെ സാഹിത്യം ആത്മഹത്യാ കുറിപ്പുകൾ ആണ്.-എം മുകുന്ദൻ. പക്ഷേ എല്ലാ കുറിപ്പുകളും ഈ കേരളത്തിൽ സാഹിത്യമാകുന്നില്ല. ചിലരുടേതു മാത്രം ആഘോഷിക്കപ്പെടുന്നു. ചിലത് മറവിയുടെ കാണാക്കയത്തിലേയ്ക്ക് വലിച്ചെറിയപ്പെടുന്നു. രോഹിത് വെമൂലയ്ക്കും അനുവിനും ഇടയിലെ സാമ്യം എന്തെന്നാൽ രണ്ടു പേരും ജീവിതത്തിൽ നിന്നും വിടവാങ്ങുമ്പോൾ അവസാന കുറിപ്പെഴുതിയിരുന്നു.

തന്റെ മരണത്തിൽ ആരും ഉത്തരവാദി അല്ല എന്നെഴുതി ജീവിതത്തിൽ നിന്നും സ്വയം വിടവാങ്ങിയ അയൽസംസ്ഥാനക്കാരനായ രോഹിത് പക്ഷേ കേരളത്തിലെ ഇടതുപക്ഷ ഐക്കണായത് ചാവുകളുടെ രാഷ്ട്രീയത്തെ ആഘോഷമാക്കുന്നതിനു വേണ്ടിയായിരുന്നു. അതിനായവർ വെമുലയുടെ ഇല്ലാത്ത ദളിത് സ്വത്വം ഉയർത്തിക്കാട്ടി. രോഹിതിന്റെ ഡയറിക്കുറിപ്പിലെ ആത്മരോഷങ്ങളെ ആയുധമാക്കി! സാംസ്‌കാരികനായകന്മാർ തലങ്ങും വിലങ്ങും അസഹിഷ്ണുതയുടെ പടവാളുകൾ രാകി മിനുക്കി പ്രതിഷേധിച്ചു. തെരുവുകളിൽ പ്രതിഷേധം ആളിക്കത്തിച്ചു.

വർഷങ്ങൾക്കിപ്പുറം സംസ്ഥാന തലസ്ഥാനത്ത് അനുവെന്ന യുവാവ് ജീവനൊടുക്കി. ചുവരിൽ പതിപ്പിച്ച അവസാന കുറിപ്പിൽ ആത്മവേദനയോടെ ആ യുവാവ് എഴുതി- തൊഴിൽ ഇല്ലായ്മ എന്റെ മരണകാരണം. പക്ഷേ ആ കുറിപ്പിൽ പടർന്നൊഴുകിയ ആത്മവേദനയുടെ പിടച്ചിലിനു ഭരണകൂടത്തിനെ എരിയിക്കാനുള്ള തിപ്പൊരി ഉള്ളതിനാൽ, അന്ന് വെമൂലയ്ക്ക് വേണ്ടി കണ്ണീരൊഴുക്കിയവർക്കുനേരെ ഈ ആത്മഹത്യ ഡെമോക്ലസ്സിന്റെ വാളു പോലെ തൂങ്ങികിടക്കുന്നതിനാൽ സാംസ്‌കാരികനായകന്മാർക്ക് പ്രതിഷേധിക്കാൻ സമയമില്ല പോലും.

പുരോഗമനവാദികളൊക്കെ ആത്മഹത്യ പാപമാണെന്ന ചാരിത്ര്യപ്രസംഗവുമായി തെരുവിലാണ്. വെമൂലയ്ക്കായി മാസങ്ങളോളം വാവിട്ടുക്കരഞ്ഞ എഴുത്തിടങ്ങളിലെ മഹാറാണികൾക്ക് അനുവെന്ന യുവാവ് തീണ്ടാപ്പാടകലെയാണ്. ഫാസിസത്തിനു സ്‌ക്കോപ്പുവേണമെങ്കിൽ മലനാടിനപ്പുറം തൂങ്ങിനിന്നാടണമെന്ന് ചില കുഴിമാടങ്ങൾ നമ്മെ ഓർമ്മിപ്പിക്കുന്നുണ്ട് . അവയിൽ ഉറങ്ങുന്നർക്ക് ചില സമാനതകളുണ്ട്. 2016നുശേഷം തൂങ്ങിയാടിയ അവരുടെ പേരുകൾ ജിഷ്ണുപ്രണോയിയെന്നും സാജനെന്നും അഞ്ജു ഷാജിയെന്നും ഒക്കെയാണ്.ഒടുവിലിതാ അനുവും!

https://www.facebook.com/anjuprabheesh/posts/3224504670971597