ചെന്നൈ: ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്തിന്റെ അണ്ണാത്തെ. സിരുത്തൈ ശിവയാണ് അണ്ണാത്തെയെന്ന ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകൾ ഓൺലൈനിൽ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നുവെന്ന് അറിയിക്കുകയാണ് അണ്ണാത്തെയുടെ പ്രവർത്തകർ.

ഫസ്റ്റ് ലുക്ക് നാളെ എത്തും. വൈകുന്നേരെ ആറ് മണിക്ക് ചിത്രത്തിന്റെ മോഷൻ പോസ്റ്ററും പുറത്തുവിടും. സിരുത്തൈ ശിവയും രജനികാന്തും ഒന്നിക്കുന്ന ആദ്യ ചിത്രമാണ്. രജനികാന്ത് നായകനാകുന്ന ചിത്രം ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് നേരത്തെ അറിയിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി കാരണമാണ് ചിത്രത്തിന്റെ റിലീസ് നീണ്ടത്.നയൻതാര, മീന, ഖുശ്‌ബു, കീർത്തി സുരേഷ്, സൂരി, പ്രകാശ് രാജ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്.