കണ്ണൂർ: തേറളായി മുനമ്പത്ത് കടവിൽ ഒഴുക്കിൽപ്പെട്ടു കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പുനരാരംഭിച്ച തെരച്ചിലിനെ തുടർന്നാണ് അപകടസ്ഥലത്തു നിന്നും മൃതദേഹം കണ്ടെത്തിയത്. കുളിക്കാനിറങ്ങിയപ്പോഴാണ് വിദ്യാർത്ഥിയെ ഒഴിക്കിൽപ്പെട്ട് കാണാതായത്. ഞായറാഴ്‌ച്ച വൈകുന്നേരം 5.30 മണിയോടെയായിരുന്നു സംഭവം.

തേറളായി ദ്വീപിലെ ഹാഷിമിന്റെ മകൻ അൻസബാ (16 )ണ് ഒഴുക്കിൽപ്പെട്ടത്. കൂട്ടുകാരോടൊത്ത് മറുകരയിലേക്ക് നീന്തുന്നതിനിടയിൽ പുഴയുടെ മധ്യത്തിൽ വച്ച് ഒഴുക്കിൽ പെടുകയായിരുന്നു. തളിപ്പറമ്പിൽ നിന്നെത്തിയ അഗ്നി രക്ഷാ സേനാംഗങ്ങളും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. രാത്രിയായതിനാൽ തിരച്ചിൽ നിർത്തി വയ്ക്കുകയായിരുന്നു' തിങ്കളാഴ്‌ച്ച രാവിലെ വീണ്ടും തെരച്ചിൽ പുനരാരംഭിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.