നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റെയും ശാന്തിയുടെയും മകൾ ഡോ അനിഷയുടെ വിവാഹ നിശ്ചയ ചടങ്ങ് കഴിഞ്ഞു. ഡോക്ടർ എമിൽ വിൻസന്റാണ് വരൻ. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ചലച്ചിത്രതാരം മോഹൻലാലും മോഹൻലാലും ഭാര്യ സുചിത്രയും മകൻ പ്രണവ് മോഹൻലാലും ചടങ്ങിൽ പങ്കെടുത്തു. വരന്റെയും വധുവിന്റെയും അടുത്ത ബന്ധുക്കൾക്ക് പുറമെ മോഹൻലാലും കുടുംബവും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

പെരുമ്പാവൂർ സ്വദേശിയായ ഡോ. എമിൽ വിൻസെന്റ് ആണ് വരൻ. പെരുമ്പാവൂർ ചക്കിയത്ത് ഡോക്ടർ വിൻസന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമിൽ വിൻസന്റ്. മകളുടെ വിവാഹനിശ്ചയ വാർത്ത ആന്റണി ആണ് പങ്കുവച്ചത്. ചടങ്ങുകളുടെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടു. കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചാണ് ചടങ്ങുകൾ നടന്നത്. ഡിസംബറിലാണ് ഇരുവരുടെയും വിവാഹം എന്നാണ് റിപ്പോർട്ടുകൾ. മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് മോഹൻലാലിന്റെ ഡ്രൈവറായി ഒപ്പം ചേർന്ന ആന്റണി പിന്നീട് സൂപ്പർതാരത്തിന്റെ ആത്മമിത്രമാകുകയായിരുന്നു. നടന്റെ നിർമ്മാണക്കമ്പനിയായ ആശീർവാദ് സിനിമാസിന്റെ ചുമതല ആന്റണിയാണ് നിർവ്വഹിക്കുന്നത്.

 

I am really glad to share the happiness of My daughter's marriage fixation.. Requesting All your prayers and blessings..

Posted by Antony Perumbavoor on Wednesday, September 2, 2020