സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അനുശ്രീ. തന്റെ ജീവിതത്തിലെ ഒരോ വിശേഷങ്ങളും പ്രധാന സംഭവങ്ങളുമൊക്കെ അനുശ്രീ സോഷ്യൽ മീഡിയയിലുടെ പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്.  ഇപ്പോഴിത അനുശ്രീയുടെ ഏറ്റവും പുതിയ വീഡിയോ ആണ് വൈറലാകുന്നത്

സ്വിമ്മിങ് പൂളിൽ സുഹൃത്തുക്കൾക്ക് ഒപ്പം ഉല്ലസിക്കുന്നതിന്റെ വീഡിയോ ആണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. കുട്ടിത്തത്തോടെ പാട്ടുപാടുന്ന അനുശ്രീയെയും വീഡിയോയിൽ കാണാം. തുള്ളി കളിക്കുന്ന കുഞ്ഞിപ്പുഴു എന്നാണ് അനുശ്രീ പാടുന്നത്. മെയ്‌ക്കപ്പ് ആർടിസ്റ്റ് സഹോദരങ്ങളായ സജിത്ത്- സുജിത്ത്, മഹേഷ്, അജിൻ എന്നിവരാണ് അനുശ്രീക്കൊപ്പം വീഡിയോയിലുള്ളത്.

അടുത്തിടെ മിസ് യു എന്ന് എഴുതി സജിത്ത്- സുജിത്ത് സഹോദരന്മാരുടെ ഫോട്ടോ അനുശ്രീ ഷെയർ ചെയ്തിരുന്നു.കഴിഞ്ഞ വർഷം ഇവർക്കൊപ്പം മൂന്നാറിലേക്ക് വിനോദ യാത്ര പോയതിന്റെ വിശേഷവും അനുശ്രീ പങ്കുവെച്ചിരുന്നു.

 
 
 
View this post on Instagram

A post shared by Anusree (@anusree_luv)