ണത്തിന് വിഷരഹിത സദ്യ ഒരുക്കുവാൻ ജൈവകർഷകരുടെ കൂട്ടാഴ്മ ആയ സ്വരാജ് കളക്റ്റീവിന്റെ നേതൃത്വത്തിൽ ഓണച്ചന്തയുടെ ഭാഗമായി - മൊബൈൽ ആപ് പുറത്തിറക്കി. ആലപ്പുഴ കഞ്ഞിക്കുഴി ജൈവഗ്രാമത്തിൽ നിന്നും, മറ്റു ജൈവകർഷകരിൽ നിന്നും എത്തുന്ന എല്ലാവിധ നാടൻ പച്ചക്കറികളും , നാടൻ പഴവര്ഗങ്ങളും, വീട്ടമ്മമാർ ഉണ്ടാക്കുന്ന കറിപ്പൊടികളും, കറികളും സ്വരാജ് കൂട്ടാഴ്മ ഓൺലൈൻ ഓണച്ചന്തയിൽ ലഭ്യമാണ്.

വളരെ ലളിതമായി ഓർഡർ ചെയ്യുവാനുള്ള സൗകര്യമാണ് മൊബൈൽ ആപ് വഴി ഒരുക്കിയിരിക്കുന്നത്. എല്ലാ ദിവസവും ഓർഡർ പ്രകാരം തോട്ടത്തിൽ നിന്നും പറിച്ചെടുക്കുന്ന പച്ചക്കറികൾ മണിക്കൂറുകൾക്കുള്ളിൽ കൊച്ചി നഗരത്തിലും പരിസരപ്രദേശങ്ങളിലും വീട്ടുപടിക്കൽ എത്തിക്കുവാനുള്ള സൗകര്യവും ഒരുക്കിയിക്കുന്നു.

കോവിഡ് കാലത്ത് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കർഷകർക്ക് ഒരു കൈത്താങ്ങ് എന്നതാണ് സ്വരാജ് കൂട്ടാഴ്മ ലക്ഷ്യമിടുന്നത്. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന യൂറോ ഇൻഫോടെക് എന്ന സോഫ്റ്റ്‌വെയർ കമ്പനിയാണ് സ്വരാജ് കൂട്ടാഴ്മക്ക് വേണ്ടി സൗജന്യമായി മൊബൈൽ ആപ് നിർമ്മിച്ചു നൽകിയത്

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ഫോജി ജോൺ സെക്രട്ടറി - സ്വരാജ് നാട്ടുചന്ത, ഫോൺ 98479 31669

Download Mobileapp : https://play.google.com/store/apps/details?id=com.euro.swaraj