തിരുവനന്തപുരം: മെഡിക്കൽ, എൻജിനീയറിങ് ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഇന്നു മുതൽ പ്രവേശന പരീക്ഷാ കമ്മിഷണറുടെ വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. 21ന് 5 വരെ സ്വീകരിക്കും. മെഡിക്കൽ, അനുബന്ധ കോഴ്‌സുകളിൽ പ്രവേശനം ലഭിക്കുന്നതിനു നീറ്റ് യുജി പരീക്ഷയിൽ യോഗ്യത നേടണം.

എൻജിനീയറിങ്, ഫാർമസി പ്രവേശനം, പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആയിരിക്കും.ആർക്കിടെക്ചർ കോഴ്‌സ്: നാറ്റാ യോഗ്യത അടുത്ത ഓഗസ്റ്റ് 15നു മുൻപ് നേടിയിരിക്കണം.