മുംബൈ: ജയിൽ മോചിതനായാൽ നല്ല കുട്ടിയാവുമെന്നും ജോലി ചെയ്ത് ആളുകളെ സഹായിക്കുമെന്നും ആര്യൻഖാൻ, ലഹരിപ്പാർട്ടിക്കിടെ അറസ്റ്റിലായി എൻസിബി കസ്റ്റഡിയിലുള്ള താരപുത്രൻ കൗൺസിലിങ്ങിനിടെയാണ് മനസ്സ് തുറന്നത്.

ജയിൽ മോചിതനായാൽ നല്ല മനുഷ്യനാകും, അന്തസോടെ ജോലി ചെയ്ത് പിതാവിന് അഭിമാനമാകുമെന്നും ആര്യൻ എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെക്ക് ഉറപ്പ് നൽകിയതായാണ് വിവരം. എൻജിഒ പ്രവർത്തകരും എൻസിബി ഉദ്യോഗസ്ഥരും ചേർന്നാണ് ആര്യൻഖാനെയും കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെയും കൗൺസിലിങ്ങിന് വിധേയമാക്കിയത്.

ഒക്ടോബർ ഏഴിനാണ് ആര്യൻ ഖാനെ കോടതി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. തുടർന്ന് ആർഥർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. മുംബൈ തീരത്തെ ആഡംബര കപ്പലിലെ ലഹരിപ്പാർട്ടിയിലാണ് ആര്യനെയും സുഹൃത്തുക്കളെയും ഒക്ടോബർ രണ്ടിന് എൻസിബി കസ്റ്റഡിയിലെടുത്തത്.