ദുബായ്: നടി ആശ ശരത്തിന് യു.എ.ഇയുടെ 10 വർഷത്തെ ഗോൾഡൻ വിസ. ദുബായ് താമസ കുടിയേറ്റ വകുപ്പ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആശ ശരത്ത് വിസ ഏറ്റുവാങ്ങി.

മലയാള സിനിമയിൽ നേരത്തേ മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ, നൈല ഉഷ തുടങ്ങിയവർ ഗോൾഡൻ വിസ ഏറ്റുവാങ്ങിയിരുന്നു. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കാണ് യു.എ.ഇ ഗോൾഡൻ വിസ നൽകുന്നത്.