ഗുവാഹാട്ടി: അടുത്ത നിയമസഭാ സമ്മേളനത്തിൽ അസം സർക്കാർ പശു സംരക്ഷണ ബിൽ അവതരിപ്പിക്കുമെന്ന് ഗവർണർ ജഗദീഷ് മുഖി. 15-ാം അസം നിയമസഭാ സമ്മേളനത്തിന് തുടക്കമിട്ടുകൊണ്ട് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു ഗവർണർ.

പശുവിനെ ആളുകൾ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. അതിനെ വിശുദ്ധ മൃഗമായി കണക്കാക്കുന്നുവെന്നും ജഗദീഷ് മുഖി പറഞ്ഞു.

'സംസ്ഥാനത്തിന് പുറത്ത് നിന്ന് കന്നുകാലികളെ കടത്തുന്നത് നിരോധിച്ചുകൊണ്ട് അടുത്ത നിയമസഭാ സമ്മേളനത്തിൽ പശു സംരക്ഷ ബിൽ അവതരിപ്പിക്കാൻ എന്റെ സർക്കാർ പദ്ധതിയിടുന്നു. അതിൽ ഞാൻ സന്തുഷ്ടനാണ്' ഗവർണർ വ്യക്തമാക്കി.