തിരുവനന്തപുരം: സംസ്ഥാനത്ത്  നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് -ബിജെപി രഹസ്യധാരണയുണ്ടെന്ന ആരോപണം തെളിയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനെ വെല്ലുവിളിച്ച് ഉമ്മൻ ചാണ്ടി. ബിജെപിയുമായി എൽഡിഎഫിനാണ് ബന്ധമെന്നും ബാലശങ്കറിന്റെ ആരോപണം മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ ഈ നീക്കമെന്നും അദ്ദേഹം പറഞ്ഞു.

പിണറായിക്ക് മുഖ്യമന്ത്രിയായി തുടർഭരണം, ബിജെപിക്ക് ഏഴോളം സീറ്റുകളിൽ വിജയം ഇതാണ് ഇരുകൂട്ടരും തമ്മിലുള്ള ധാരണയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.

സർക്കാരിന്റെ ഓരോ അഴിമതികളും പുറത്തു കൊണ്ടുവന്ന ചർച്ചയാക്കിയ പ്രതിപക്ഷ നേതാവിനെ പിന്നിലാക്കാൻ ആണ് പി ആർ ഏജൻസികളുടെ നീക്കമെന്നും അതാണ് സർവേകളിൽ കാണുന്നതെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.