ലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുർഗയും, കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും സർക്കാർ ഒത്താശയോടെ ശബരിമല സന്നിധാനത്തു ദർശനം നടത്തിയതിനെ ഖത്തർ ഇൻകാസ് ശക്തമായി അപലപിച്ചു.

കേരളത്തിലെ ഹിന്ദു സഹോദരങ്ങളുടെ മത വിശ്വാസങ്ങളെയും, വർഷങ്ങളോളം പഴക്കമുള്ള ആചാരങ്ങളെയും വൃണ പെടുത്താനായുള്ള ഗൂഢ നീക്കങ്ങളുടെ ഭാഗമായാണ് രണ്ടു സ്ത്രീകൾ അടക്കം ആറു പേരടങ്ങുന്ന സംഘത്തെ വിഐപികളെ കടത്തിവിടുന്ന പ്രത്യേക ഗേറ്റിലൂടെ തിരുമുറ്റത്തെത്തിച്ചതെന്ന് ഇൻകാസ് ഖത്തർ പ്രസിഡന്റ് സമീർ ഏറാമല പറഞ്ഞു.

കോടതി വിധി നടപ്പാക്കാനാണെങ്കിൽ ഇത്തരം കള്ളക്കളികളിലൂടെ ഒളിച്ചും പാത്തുമല്ല സ്ത്രീകളെ സന്നിധാനത്തിനകത്തു പ്രവേശിപ്പിക്കേണ്ടി യിരുന്നതെന്നും, ഭക്ത ജനങ്ങൾ സഞ്ചരിക്കുന്ന പാതയിലൂടെയായിരുന്നു അതു ചെയ്യേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ധാഷ്ട്യം നിറവേറ്റുക വഴി, കേരളത്തിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്ന വർഗീയശക്തികൾക്ക് രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരം ഒരുക്കി കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്.

എല്ലാ ജനവിഭാഗങ്ങളുടേയും മുഖ്യമന്ത്രിയായിരിക്കേണ്ട അദ്ദേഹം, ഒരു വിഭാഗത്തിന്റെ മാത്രം മുഖ്യമന്ത്രിയാണെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ്. ഇവിടെയാണ് എല്ലാ ജനവിഭാങ്ങളുടേയും വിശ്വാസം സംരക്ഷിക്കപ്പെടുവാനും, മതവികാരങ്ങൾ ഉൾക്കൊണ്ട് പ്രവർത്തിക്കുവാനും ശ്രമിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിന്റെ പ്രസക്തി. ജനങ്ങളുടെ വിശ്വാസം സംരക്ഷിക്കാൻ എന്നും മുന്നിട്ടിറങ്ങിയിട്ടുള്ള പ്രസ്ഥാനമാണ് കോൺഗ്രസ്. വനിതാ മതിലിലേറ്റ പരാജയത്തിന്റെ ജാള്യത മറക്കാൻ വേണ്ടിയുള്ള നാടകമായിരുന്നു സ്ത്രീകളുടെ സന്നിധാന പ്രവേശമെന്നും, ഇൻകാസ് ഖത്തർ എന്നും വിശ്വാസികൾക്കൊപ്പമാണെന്നും, വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടുവാനുള്ള പോരാട്ടങ്ങളിൽ ഇൻകാസ് ഖത്തർ മുൻപന്തിയിലുണ്ടാവുമെന്നും ഇൻകാസ് ഖത്തർ പ്രതിനിധികൾ പ്രസ്താവിച്ചു.