പള്ളിക്കൽ: സ്ത്രീകളെ ഫോണിൽ വിളിച്ച് നിരന്തരം ശല്യംചെയ്യുകയും അശ്ലീലം സംസാരിക്കുകയും ചെയ്യുന്നയാളെ പള്ളിക്കൽ പൊലീസ് അറസ്റ്റുചെയ്തു. മടവൂർ, മാങ്കോണം ക്ലാവറകുന്ന് കുറുങ്കുളത്തുകോണം നിസാം മൻസിലിൽ നിസാം(44) ആണ് അറസ്റ്റിലായത്.

ഫോൺവിളിയെ എതിർക്കുന്ന സ്ത്രീകളെ അസഭ്യം പറയുന്നതും പതിവാണ്. പള്ളിക്കൽ സ്വദേശിനി നൽകിയ പരാതിയിലാണ് നടപടി. ഇയാൾക്കെതിരേ കടയ്ക്കൽ, പള്ളിക്കൽ സ്റ്റേഷനുകളിൽ നിരവധി കേസുണ്ട്. ഗർഭിണിയായ പട്ടികജാതി യുവതിയെ ഉപദ്രവിച്ച കേസും നിലവിലുണ്ട്. എസ്.എച്ച്.ഒ. പി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്ത പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.