കൊച്ചി: അവയവം മറിച്ചു മാറ്റപ്പെട്ട വ്യക്തികളും കുടുംബങ്ങളും നേരിടുന്ന വെല്ലുവിളികളെ സഹായിക്കുന്നതിനായി ആസ്റ്റർ മെഡ്സിറ്റിയിൽ ആംപ്യൂട്ടി ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ആസ്റ്റർ മെഡ്സിറ്റി ചീഫ് ഓപറേറ്റിങ് ഓഫീസർ അമ്പിളി വിജയരാഘവൻ ക്ലിനിക്ക് ഉദ്ഘാടനം ചെയ്തു. എല്ലാ ചൊവ്വാഴ്‌ച്ചയും ഉച്ചയ്ക്ക് രണ്ട് മണി മുതലാകും ക്ലിനിക്ക് പ്രവർത്തിക്കുക.

ശാരീരികമായി രോഗിയുടെ നില മെച്ചപ്പെടുത്തുന്നതിന് സഹായമൊരുക്കുകയാണ് ക്ലിനിക്കിന്റെ ലക്ഷ്യമെന്നും ശസ്ത്രക്രിയയിലൂടെ അവയവം മുറിച്ചുമാറ്റുന്നതിന് മുമ്പേ റാഹാബിലിറ്റേഷന്റെ ഭാഗമായി രോഗിക്ക് ബോധവത്കരണം നൽകുമെന്നും സീനിയർ കൺസൾട്ടന്റ് ഡോ. കെഎം മാത്യു പറഞ്ഞു.

പുനരധിവാസ പ്രവർത്തനത്തിന്റെ പ്രാരംഭഘട്ട വിലയിരുത്തൽ, സമഗ്ര പരിചരണം, ഫിസിക്കൽ തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, മാനസിക പിന്തുണ തുടങ്ങിയ സേവനങ്ങൾ ക്ലിനിക്കിൽ ലഭ്യമാണ്. പുനരധിവാസത്തിന്റെ വിവിധ ഘടത്തിൽ രോഗിക്കും കുടുംബത്തിനും വേണ്ട നിർദേശങ്ങൾ നൽകുന്നതിനും പരിചരണത്തിനും പരീശീലനം ലഭിച്ച ഫിസിയാട്രിസ്റ്റ്, റീഹാബിലിറ്റേഷൻ മെഡിസിനിൽ വൈദിഗ്ധ്യം നേടിയ ഡോക്ടർ, ഫിസിക്കൽ തെറാപ്പിസ്റ്റ്, ഒക്യുപേഷണൽ തെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, നഴ്സ്, പ്രോസ്തെറ്റിസ്റ്റ്സ്, ഓർത്തോടിസ്റ്റ്സ് എന്നിവരുടെ സേവനവും ക്ലിനിക്കിൽ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക്- 8111998186.